മെല്‍ബണ്‍: മെല്‍ബണിലെ ഷെപ്പേര്ട്ടണില് മലയാളികളുടെ കൂട്ടായ്മയായ ഷെപ്പേര്‍ട്ടന്‍ മലയാളി അസോസിയേഷന് (ക്ഷേമ) ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
ഏപ്രില്‍ 22ന് Ntore Dame College Auditorium Hall ല്‍ ആഘോഷ പരിപാടികളില്‍ ഷെപ്പെര്ട്ടനിലെ കുരുന്ന് യുവ പ്രതിഭകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
അസോസിയേഷന് നിരവധി വ്യത്യസ്ത പരിപാടികളാണ് ഈ വര്‍ഷത്തെ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. മാസത്തില്‍ ഒരിക്കല്‍ നടത്തിവരുന്ന സിനിമാ പ്രദര്‍ശനവും ചെണ്ടമേളം, ഡാന്‍സ് എന്നിവ പരിശീലിക്കുന്ന ഷെപ്പേര്‍ട്ടണ്‍ മലയാളികള്‍ക്ക് ക്ഷേമ നല്കുന്ന സപ്പോര്‍ട്ടും വളരെ വലുതാണ്. ഷെപ്പേര്‍ട്ടന്‍ കൗണ്‍സിലിന്റെയും വിവിധ മലയാളി സ്ഥാപനങ്ങളുടെയും സംഭാവന ഈ നിശക്ക് ഒരു വലിയ മുതല്കൂട്ടായിരുന്നു. പ്രസിഡന്റ് സ്മിജോ റ്റി. പോള്‍, സെക്രട്ടറി ജിജോയ് വില്ലാട്ട്, ട്രഷറര്‍ റിജോ കാപ്പന് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ കമ്മിറ്റി ആണ് സംഘടനയെ നയിക്കുന്നത്.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍