Image

വിയന്നയില്‍ ഫാത്തിമ മാതാവിന്റെ ജൂബിലി ആഘോഷം 13ന്

Published on 09 May, 2017
വിയന്നയില്‍ ഫാത്തിമ മാതാവിന്റെ ജൂബിലി ആഘോഷം 13ന്
വിയന്ന: ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ജൂബിലി ആഘോഷത്തോടനുന്ധിച്ച് ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹം ഫാത്തിമ മാതാവിന്റെ ജൂബിലി ആഘോഷിക്കുന്നു. മേയ് 13ന് (ശനി) വിയന്നയിലെ സ്റ്റാഡ് ലൗ നിത്യസഹായ മാതാവിന്റെ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍.

രാവിലെ 10.30ന് വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മങ്ങളും ലദീഞ്ഞിനും മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ചാപ്ലിന്‍ റവ. ഡോ. തോമസ് താണ്ടപ്പിള്ളി നേതൃത്വം നല്‍കും. 

പരിശുദ്ധ കന്യാമറിയത്തിന്റെ വിശ്വാസവും ക്ഷമയും സഹനശക്തിയും അനുസ്മരിക്കുവാനും മാതൃക അനുകരിക്കുവാനും പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി വനിതാ ഫോറം കോഓര്‍ഡിനേറ്റര്‍ ഷേര്‍ളി തോമസ് കാരക്കാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക