Image

മുത്തലാഖിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കരുതെന്ന് മോദി

Published on 09 May, 2017
മുത്തലാഖിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കരുതെന്ന് മോദി

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആരെയും മുസ്ലീങ്ങള്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ മുസ്ലിം സംഘടനയായ ജാമിയത്ത് ഉലമഇഹിന്ദ് നേതാക്കളുമായി തന്റെ കാര്യാലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മുത്തലാഖ് വിഷയത്തില്‍ പരിഷ്‌കരണം തുടങ്ങുന്നതിന് നേതൃത്വം എടുക്കാന്‍ ജാമിയത്ത് ഉലമഇഹിന്ദ് രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐക്യവും മൈത്രിയുമാണ് ജനാധിപത്യത്തിന്റെ വലിയ ശക്തി എന്ന് പറഞ്ഞാണ് പ്രതിനിധി അംഗങ്ങളെ മോദി സ്വാഗതം ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് പ്രശംസനീയമാണെന്ന് മുസ്ലിം നേതാക്കള്‍ പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയിലെ പുതിയ തലമുറയെ വീഴാന്‍ ഒരിക്കലും അനുവദിക്കരുതെന്ന് മോദി വ്യക്തമാക്കി. കശ്മീര്‍ താഴ്വരയിലെ സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച സംഘാംഗങ്ങള്‍ മോദിക്ക് മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് പറഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുത്തലാഖ് വിഷയം ഉയര്‍ത്തി മുസ്?ലിം സ്ത്രീകളെ കൂടെനിര്‍ത്താന്‍ നോക്കുന്നത് പ്രധാനമന്ത്രിക്ക് അവരോട് സ്‌നേഹമുള്ളതുകൊണ്ടല്ലെന്നും  ഇന്ത്യയെ വിഭജിച്ച് ഭരിക്കാനുള്ള നീക്കത്തി????െന്റ ഭാഗമാണെന്നുമുള്ള സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയൂടെ പ്രസ്താവനക്ക് പിന്നാലെയാണ് മോദിയുടെ പ്രതികരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക