Image

എഫ്.ബി.ഐ. ഡയറക്ടര്‍ ജയിംസ് കോമിയെ പ്രസിഡന്റ് ട്രമ്പ് പിരിച്ചുവിട്ടു

Published on 09 May, 2017
എഫ്.ബി.ഐ. ഡയറക്ടര്‍ ജയിംസ് കോമിയെ പ്രസിഡന്റ്  ട്രമ്പ് പിരിച്ചുവിട്ടു
വാഷിംഗ്ടണ്‍, ഡി.സി: എഫ്.ബി.ഐ. ഡയറക്ടര്‍ ജയിംസ് കോമിയെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് പിരിച്ചുവിട്ടു. 

കാരണമൊന്നും പറഞ്ഞിട്ടില്ല. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെയും ഡപ്യൂട്ടി അറ്റോര്‍ണി ജനറലിന്റെയും ശുപാര്‍ശ പ്രകാരമാണു പിരിച്ചു വിടല്‍ എന്നു ട്രമ്പിന്റെ ഉത്തരവില്‍ പറയുന്നു.

തന്റെ പരാജയത്തിനു പ്രധാന കാരണം കോമി ആയിരുന്നുവെന്നു ഹിലരി ക്ലിന്റന്‍ ആരോപിച്ചിരുന്നു. ഇലക്ഷനു പത്തു ദിവസം മുന്‍പ് ഹിലരിയുടെ സഹായി ഹ്യൂമാ അബേദിന്റെ കമ്പുട്ടറില്‍ നിന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റ് ഈമെയിലുകള്‍ കിട്ടിയെന്നും അതെപ്പറ്റി അന്വേഷിക്കുകയാനെന്നും കോമി കോണ്‍ഗ്രസിനു കത്തയച്ചത് ഇലക്ഷനില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയുണ്ടായി. കോമിയുടെ പ്രസ്താവനയും റഷ്യന്‍ ഇടപെടലും ഇല്ലായിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നു ഹിലരി അടുത്തയിടക്കും പറയുകയുണ്ടായി.

ഇലക്ഷനു തൊട്ടു മുന്‍പ് കോമി ഹിലരിയെ ആരോപണ വിമുക്തയാക്കിയെങ്കിലും ചെയ്യാവുന്ന ദോഷമൊക്കെ അതിനകം സംഭവിച്ചിരുന്നു.

അതേ സമയം ഹിലരിക്കെതിരെ നടപടി എടുക്കുന്നതില്‍ കോമി വീഴ്ച വരുത്തിയെന്നും ഇതു എഫ്.ബി.ഐയുടെ വിശ്വാസ്യതക്കു മങ്ങലേല്പിച്ചുവെന്നും റിപ്പബ്ലിക്കന്‍ പക്ഷം ആരോപിക്കുന്നു 

ഒബാമയണു 2013-ല്‍ കോമിയെ നിയമിച്ചത്. ഇലക്ഷനില്‍ റഷ്യന്‍ ഇടപെടലിനെപറ്റി അനേഷിച്ചു വരികയായിരുന്നു കോമി. 

Read also
Join WhatsApp News
Anthappan 2017-05-10 06:42:45

Historically People with criminal mind always oppose law enforcement agencies.   Here, Comy is fired for not prosecuting Hillary for the alleged   e-mail scandal by Trump.   It is interesting to note the timing of the firing by president who is under investigation by Comy and his agency.   It has only one parallel to it and that is in 1979 October Nixon fired his special prosecutor for investigating Watergate which eventually ended up in his impeachment.   Jeff Session who was recused himself from the Russian investigation because of his ties to Russian Ambassador (He lied to the senate committee also) and Trump campaign is the one recommended the firing of Comy makes everything very suspicious.  Adding more mystery into this is the letter Trump wrote to Comy about his firing by suggesting that comy told him three times that he was not under investigation.  Trump fired many people who somehow investigated his activities including Sally Yates and Perret Barrera.   Anyhow, watching closely how the untrustworthy, pathological liar, Xenophobic, and misogynic maniac is going to survive


Tom abraham 2017-05-10 03:38:42
We have a President. Not like India where old guy Advani is being considered. This President with 306 electoral college votes, is determined to clean up FBI , clean up Washington Politics, even Appeals courts, would slowly and steadily face Russia or Assad or Kim Un. Read my lips, no more nuclear but only Mother of Bombs. OM SHANTI.
Truth and Justice 2017-05-10 08:19:27
HE IS THE PRESIDENT AND COMMANDING OFFICER> PEOPLE ELECTED HIM WITH HIGH ELECTORAL VOTES ALTHOUGH NOT HAVING FAKE REVIEWS OF SOME UNKNOWN>
Ninan 2017-05-10 09:22:40
നമ്മുടെ പ്രസിഡണ്ട് ട്രംപ് നീണാൾ വാഴട്ടേ!!!

അന്തപ്പനെപോലെയുള്ള മന്ദപ്പന്മാർ വായിൽ തോന്നിയ വിവരദോഷം കോതക്ക് പാട്ടായി പാടി നടക്കട്ടെ
ജയൻ 2017-05-10 13:50:33

കഴിവുകെട്ടവർ എല്ലാം തന്നെ പുറത്തുപോണം, ഒബുക്കുട്ടൻ നിയമിച്ച ഒരാൾ പോലും അവനവൻറെ ജോലിചെയ്യാൻ പ്രാപ്തർ ആയിരുന്നില്ല.

Mathulla 2017-05-10 13:52:17

അന്തപ്പനെ പോലുള്ളവന്മാരാണ് മന്ദപ്പൻമാരെ നിലക്ക് നിറുത്തുന്നതും പ്രതികരണ കോളം ഉജ്ജലമാക്കുന്നതും. പക്ഷെ മന്ദപ്പന്മാരില്ലെങ്കിൽ അന്തപ്പാനും ആംഡ്‌റൂസിനും ഒക്കെ എന്ത് പ്രസക്തി?

ട്രംപിൻറെ ഏതു പ്രവർത്തനം കണ്ടാലും അറിയാം കള്ളനാണെന്നു.  


വിജയൻ 2017-05-11 09:47:09
കഴിവുള്ളവർ പുറത്തായി കള്ളന്മാർ അകത്തായി
അവരെ പുകഴ്‍ത്താനായി കള്ളന്മാർ മലയാളികൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക