Image

ഫൊക്കാനാ കാരുണ്യ പാര്‍പ്പിട പദ്ധതി: ആദ്യ വീടിന്റെ താക്കോല്‍ ദാനം മെയ് 28 നു പിറവത്ത് ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും

സ്വന്തം ലേഖകന്‍ Published on 09 May, 2017
ഫൊക്കാനാ കാരുണ്യ പാര്‍പ്പിട പദ്ധതി: ആദ്യ വീടിന്റെ താക്കോല്‍ ദാനം മെയ് 28 നു പിറവത്ത് ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും
ഫൊക്കാനാ കാരുണ്യ പാര്‍പ്പിട പദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം മെയ് 28 നു പിറവത്ത് ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കുമെന്നു പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററും ,ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റുമായ ജോയ് ഇട്ടന്‍ ഋല മലയാളിയോട് പറഞ്ഞു.

ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തില്‍ വന്ന ശേഷം പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌നേഹ വീട് കാരുണ്യപദ്ധതി .തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന്‌നേ താലൂക്ക് ,പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.

ഈ പദ്ധതി പ്രഖ്യാപിച്ചു ചുരുങ്ങിയ സമയം കൊണ്ട് വീട് നിര്‍മ്മിച്ച് നല്‍കി ഫൊക്കാന എല്ലാ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കും മാതൃക ആകുന്നു .എറണാകുളം ജില്ലയിലെ പിറവത്ത് എടക്കാട്ടുവയല്‍ കാട്ടിമുറ്റം വീട്ടില്‍ ഒരു ആശ്രയവും ഇല്ലാത്ത സെബിയക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത് .ഭര്‍ത്താവ് മരണപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഫൊക്കാനയുടെ സഹായം നല്‍കുന്നത് .പതിനൊന്നു വയസുള്ള മകളും ,ഒന്‍പതു വയസുള്ള മകനുമൊത്തു ലക്ഷം വീട് കോളനിയില്‍ താമസിച്ചു വരികയായിരുന്ന സെബിയക്കു ഫൊക്കാനയുടെ സ്‌നേഹവീട് കാരുണ്യ പദ്ധതിയില്‍ വീട് നല്‍കിയത് .

മെയ് 28 നു രാവിലെ ഉമ്മന്‍ ചാണ്ടിയാണ് താക്കോല്‍ ദാനം നിര്‍വഹിക്കുക .ഫൊക്കാനാ നേതാക്കള്‍,രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.ഫൊക്കാനയുടെ തുടര്‍ പദ്ധതിയായി ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയുമായി സഹകരിക്കുന്നത് ഫൊക്കാനയുടെ പ്രവര്‍ത്തകരും അഭ്യുദയ കാംഷികളുമാണ് .
പിറവത്തു നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ സാമ്പത്തിക ചിലവുകള്‍ പൂര്‍ണ്ണമായും വഹിക്കുന്നത് ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ് .

മനുഷ്യന് സഹജീവിയോട് കാരുണ്യം വേണം.അവന്റെ ജീവല്‍ പ്രശ്‌നങ്ങളെ കുറിച്ച് അറിവുണ്ടാകണം,അവന്റെ കുറവുകളെ നികത്തുവാന്‍ നമുക്ക് സാധിക്കണം.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ക്കു നൂറു വീടെങ്കിലും നിര്‍മ്മിച്ച് നല്‍കുവാനും അവരെ കേരളത്തിന്റെ സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകുന്നതിനുള്ള സംവിധാനവും ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫൊക്കാനാ ഈ പദ്ധതിക്ക് തുടക്കമിട്ടത്.ഈ ഒരു ആശയം കമ്മിറ്റിക്കു മുന്‍പാകെ അവതരിപ്പിക്കുമ്പോള്‍ ഒരു വീട് സ്‌പോണ്‍സര്‍ ചെയ്തുകൊണ്ടായിരുന്നു തുടങ്ങിയത്.ഉടന്‍ തന്നെ അര്‍ഹിക്കുന്ന ഒരു കുടുംബത്തെ കണ്ടെത്തുകയും ,വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .

ഒരു സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷ പദ്ധതിക്ക് ഫൊക്കാന തുടക്കമിടുമ്പോള്‍ പദ്ധതി നടത്തി കാണിക്കുക എന്ന ലക്ഷ്യവും ഉണ്ട്.സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ളവര്‍, വിധവകള്‍, അഗതികള്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കിയിട്ടുള്ളത് . ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും സൂക്ഷ്മപരിശോധന നടത്താനുമുള്ള മുന്‍ഗണനാക്രമം ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക. ഇതിനു മുന്‍സിപ്പാലിറ്റി ,പഞ്ചായത്ത് എന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടും.ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് നേരിട്ട് അറിയാവുന്ന ഭവന രഹിതരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട് .
Join WhatsApp News
cmc 2017-05-10 05:16:33
What is your need for oommen chandy?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക