Image

കൊച്ചി മെട്രോയുടെ സര്‍വീസ്‌ ട്രയല്‍ ആരംഭിച്ചു

Published on 10 May, 2017
കൊച്ചി മെട്രോയുടെ സര്‍വീസ്‌  ട്രയല്‍ ആരംഭിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ സര്‍വീസ്‌ ട്രയലിനു തുടക്കമായി. ഒന്നിലധികം ട്രെയിനുകള്‍ ഉപയോഗിച്ചുളള സര്‍വീസ്‌ ട്രയലാണ്‌ തുടങ്ങിയത്‌. ബുധനാഴ്‌ച രാവിലെ മുതല്‍ ആലുവയില്‍ നിന്ന്‌ രണ്ട്‌ ട്രാക്കുകളിലാണ്‌ ട്രയല്‍ പുരോഗമിക്കുന്നത്‌.

മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയും വാണിജ്യ സര്‍വീസിന്റെ അതേ ക്രമത്തില്‍ സമയപ്പട്ടിക തയാറാക്കി ഓരോ സ്റ്റേഷനിലും നിര്‍ത്തേണ്ട സമയമടക്കം പാലിച്ചാണ്‌ സര്‍വീസ്‌ ട്രയല്‍.

ഒരാഴ്‌ചയെങ്കിലും സര്‍വീസ്‌ ട്രയലുകള്‍  തുടരും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക