Image

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു

Published on 10 May, 2017
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്‌തു. സംഭവത്തിനു പിന്നില്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ആണെന്നാണ്‌ സൂചന.

ചാരവൃത്തി ആരോപിച്ച്‌ പാകിസ്ഥാന്‍ വധശിക്ഷ വിധിച്ച കുല്‍ഭൂഷന്‍ ജാദവിനെ വിട്ടു നല്‍കണമെന്ന ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ്‌ ഹാക്കിങ്ങ്‌. കുല്‍ ഭൂഷന്‍ യാദവിന്‍റെയും തൂക്കു കയറിന്‍റെയും ചിത്രങ്ങളും ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും വെബ്‌ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

അതേസമയം വെബ്‌ സൈറ്റിന്‍റെ നിയന്ത്രണം തിരിച്ചു പിടിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക