Image

ഫ്രാന്‍സിസ് മാര്‍പ്പാപ്പാ നൂറാം ജൂബലിയില്‍ പങ്കെടുക്കാന്‍ ഫാത്തിമായിലേക്ക്

ജോര്‍ജ് ജോണ്‍ Published on 10 May, 2017
ഫ്രാന്‍സിസ് മാര്‍പ്പാപ്പാ നൂറാം ജൂബലിയില്‍ പങ്കെടുക്കാന്‍ ഫാത്തിമായിലേക്ക്
ഫ്രാങ്ക്ഫര്‍ട്ട്-ഫാത്തിമാ: പോര്‍ട്ടുഗലിലെ ഫാത്തിമായില്‍ വിശുദ്ധ കന്യകാമാതാവ് 1917 മെയ് 13 ന് ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന ഫ്രാന്‍സിസ്‌കോ, ജസീന്താ, മരീറ്റാ എന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടു. ഈ വരുന്ന ഞായറാഴ്ച്ച, മെയ് 13 ന് ഈ പ്രത്യക്ഷപ്പെടല്‍ നടന്നതിന്റെ നൂറാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഫാത്തിമായില്‍ എത്തുന്നു. മെയ് 12 ന് ലിസബോണ്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പായെ പോര്‍ട്ടുഗല്‍ പ്രസിഡന്റ് മാര്‍സെലൊ റിബെലൊ ഡിസൂസാ ഔദ്യോഗികമായി വരവേല്‍ക്കും. തുടര്‍ന്ന് പോപ്പ് ഫ്രാന്‍സിസ് ഫാത്തിമാ സ്‌റ്റേഡിയത്തില്‍ എത്തി കൊന്തനമസ്‌ക്കാരത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കും.

മെയ് 13 ന് ശനിയാഴ്ച്ച ബസിലിക്കായില്‍ ദിവ്യബലി അര്‍പ്പിച്ച് വിശുദ്ധ കന്യകാമാതാവ് മൂന്ന് പെണ്‍കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യും. ഈ വാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ട് നില്‍ക്കും. മെയ് 14 ന് ഞായറാഴ്ച്ച ബസിലിക്കായില്‍ ദിവ്യബലി അര്‍പ്പിച്ച് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പാ റോമിലേക്ക് മടങ്ങും.

ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ഫാത്തിമാ സന്ദര്‍ശനം പ്രമാണിച്ച് പോര്‍ട്ടുഗല്‍ എയര്‍പോര്‍ട്ട്, തുറമുഖം, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ രാജ്യാന്തര അതിര്‍ത്തികള്‍ എന്നിവകളില്‍ കര്‍ശന പരിശോധനകള്‍ നടത്തും. ട്രെയിന്‍, ബസ്, കാര്‍ യാത്രക്കാര്‍ക്കും ഈ പരിശോധനകള്‍ ബാധകമാണ്. പേഴ്‌സണല്‍ ഐഡന്റ്റിറ്റി കാര്‍ഡുകള്‍ക്ക് പുറമെ പാസ്‌പോര്‍ട്ടുകളും കരുതുന്നത് നല്ലതാണെന്ന് പോര്‍ട്ടുഗല്‍ സെക്യൂരിറ്റി വിഭാഗം അറിയിക്കുന്നു.


ഫ്രാന്‍സിസ് മാര്‍പ്പാപ്പാ നൂറാം ജൂബലിയില്‍ പങ്കെടുക്കാന്‍ ഫാത്തിമായിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക