Image

പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദര്‍; വൈറലായി ആരാധകന്റെ മറുപടി

Published on 10 May, 2017
പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദര്‍; വൈറലായി ആരാധകന്റെ മറുപടി

സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ പുതിയ ഓരോ പാട്ടുകളും കോപ്പിയടിയാണെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വാദം. സുന്ദറിന്റെ വര്‍ക്കുകളെ ട്രോളന്മാര്‍ ഇതിന്റെ പേരില്‍ ഏറെ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഗോപി സുന്ദറിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന് ആരാധകന്‍ നല്‍കിയ മറുപടിയാണ്.

പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ക്ക് വേണമെങ്കില്‍ കുരച്ച് തുടങ്ങാം’ എന്നായിരുന്നു സുന്ദറിന്റെ പോസ്റ്റ്. ഇത് തമാശയ്ക്ക് പറഞ്ഞതാണെന്നും സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുക്കണമെന്നും പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ സുന്ദറിന്റെ ഈ പോസ്റ്റിന് വന്ന മറുപടിയായിരുന്നു ഏറെയും ആകര്‍ഷിച്ചത്.


‘പട്ടികള്‍ കുരയ്ക്കുന്നത് കള്ളന്മാരെ കണ്ടിട്ടാണെന്നും അവ ജോലി തടസ്സപ്പെടുത്താറില്ല’ എന്നുമായിരിന്നു ഉരുളയ്ക്ക് ഉപ്പേരി എന്നോണം ലോയല്‍ സ്റ്റീഫന്റെ മറുപടി. സുന്ദര്‍ പറഞ്ഞ പോലെ തന്നെ താനും തമാശയ്ക്ക് പറഞ്ഞതാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക