Image

പ്രഭാസുമായി വഴക്കിട്ടിട്ടുണ്ട്, പലപ്പോഴും സംസാരിക്കാറേ ഇല്ലായിരുന്നു; കങ്കണ

Published on 10 May, 2017
പ്രഭാസുമായി വഴക്കിട്ടിട്ടുണ്ട്, പലപ്പോഴും സംസാരിക്കാറേ ഇല്ലായിരുന്നു; കങ്കണ

 
ഏക് നിരഞ്ജന്‍ എന്ന തെലുങ്ക് ചിത്രത്തില്‍ പ്രഭാസിന് നായികയായി അഭിനയിച്ച താരമാണ് കങ്കണ റണത്ത്. ചിത്രത്തിന്റെ സെറ്റില്‍ താനും പ്രഭാസും നിരവധി പ്രാവശ്യം വഴക്കുണ്ടാക്കിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കങ്കണ. ഒരു പൊതുചടങ്ങില്‍ ബാഹുബലിയെ സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കങ്കണ.

പ്രഭാസിന്റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ട്. ഒരുമിച്ചഭിനയിക്കുന്ന സമയത്ത് ഞങ്ങള്‍ തമ്മില്‍ ഒരുപാട് വഴക്കു കൂടിയിട്ടുണ്ട്. പലപ്പോഴും സംസാരിക്കാറേ ഇല്ലായിരുന്നു. ഇന്ന് ബാഹുബലി കാണുമ്പോള്‍ പ്രഭാസിനെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു കങ്കണ പറഞ്ഞു.

ക്വീന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ മുന്‍നിര നടിയാകുന്നതിനും മുമ്പ് കങ്കണ തെന്നിന്ത്യന്‍ സിനിമകളില്‍ അവസരം തേടിയിരുന്നു. പുരി ജഗന്നാഥായിരുന്നു ഏക് നിരഞ്ജന്‍ സംവിധാനം ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക