Image

മലയാളി വിദ്യാര്‍ഥിക്ക് അന്തര്‍ദേശീയ അംഗീകാരം

Published on 10 May, 2017
മലയാളി വിദ്യാര്‍ഥിക്ക് അന്തര്‍ദേശീയ അംഗീകാരം


കോട്ടയം: മലയാളി വിദ്യാര്‍ഥിക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അന്തര്‍ദേശീയ അംഗീകാരം. പാലാ മോനിപ്പള്ളി മരങ്ങോലി മുട്ടപ്പിള്ളിയില്‍ ബിബിന്‍ ബെന്നി ആണ് ബേണില്‍ നടന്ന സ്വിസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒളിന്പിക്‌സില്‍ സില്‍വര്‍ മെഡല്‍ നേടി മികവു തെളിയിച്ചത്. കംപ്യൂട്ടര്‍ പ്രോഗ്രാമിലും കണക്കിലും കഴിവു തെളിയിച്ചിട്ടുണ്ട് ഈ മിടുക്കന്‍. വെള്ളി മെഡല്‍ നേടിയതിനൊപ്പം 2017 ജൂലൈ 10 മുതല്‍ 15 വരെ നടക്കുന്ന യൂറോപ്യന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒളിന്പിക്‌സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പ്രതിനിധീകരിക്കാനും ബിബിന് അവസരം ലഭിച്ചു.

വര്‍ഷങ്ങളായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന മുട്ടപ്പിള്ളില്‍ ബെന്നി മാത്യു ആന്‍സി ദന്പതികളുടെ പുത്രനാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ബിബിന്‍. സഹോദരി അഞ്ജലിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക