Image

ഇരിപ്പിടം (കവിത: ഇ.എസ്. സതീശന്‍)

Published on 10 May, 2017
ഇരിപ്പിടം (കവിത: ഇ.എസ്. സതീശന്‍)
സര്‍,
ഒരല്പം വഴിതരണേ
(ദൈവമേ, ഒരുവിധം കയറിപ്പറ്റി !)

സര്‍,
ഒന്നൊതുങ്ങിയാല്‍
എനിക്കു നിവര്‍ന്നു നില്‍ക്കാമായിരുന്നു
(ഹാവൂ, ഒരിടവും കിട്ടി)

ഹേയ്,
നിങ്ങളെത്രനേരമായി ഇരിക്കുന്നു,
എഴുന്നേല്‍ക്കണം, മിസ്റ്റര്‍,
മറ്റുള്ളവര്‍ക്കും ഇരിക്കണം.
(സംഗതിയേറ്റു, ഇരിപ്പിടവും തരപ്പെട്ടു)

അങ്ങനെയൊക്കെയാണു സുഹൃത്തേ,
ഞാനിങ്ങനെയൊക്കെയായത്.
Join WhatsApp News
വിദ്യാധരൻ 2017-05-10 20:36:10
മലയാളി ആയിരിക്കും അല്ലെ ? 
കണ്ടപ്പഴേ തോന്നി 
അതുകൊണ്ടാ നിവർന്നു നിന്നത് 
കുനിഞ്ഞു നിന്നാൽ 
അടിച്ചുകൊണ്ടുപോകുമെന്നറിയാം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക