Image

അമേരിക്കന്‍ വിശേഷങ്ങള്‍ (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

Published on 10 May, 2017
അമേരിക്കന്‍ വിശേഷങ്ങള്‍ (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
എന്തിനു പറയട്ടിവിടെ വിശേഷം
തമ്മിത്തല്ലും കലഹവുമായി
തൂണുംചാരി നിന്നവരാക്കെ
കാര്യംകണ്ടു മിടുക്കന്മാരായ്
എന്തിനു പറയട്ടിവിടെ.......

കഴുതക്കാലു പിടിക്കും കൂട്ടര്‍
കാര്യം കഴിഞ്ഞു തൊഴിക്കും കൂട്ടര്‍
ഒന്നിനുമൊരു നിചമില്ലാതെ
കുതികാല്‍വെട്ടികളോടി നടപ്പൂ
എന്തിനു പറയട്ടിവിടെ......

ഞണ്ടുകളെപ്പോലൊരു കൂട്ടര്‍
കണ്ടിടമൊക്കെ തിക്കികയറും
തക്കം പാര്‍ത്തു വലിച്ചിട്ടവര്‍
തല്‍സ്ഥാനത്ത് തിരുകി കയറും
എന്തിനു പറയട്ടിവിടെ......

സംഘടനകള്‍ നിരവധിയെങ്ങും
അധികാരത്തിന്‍ ഖഢ്കം വീശി
പരസ്പരമിവിടെ അങ്കംവെട്ടി
സംസ്ക്കാരത്തെ ഉലക്കും കൂട്ടര്‍
എന്തിനു പറയട്ടിവിടെ.......

മറ്റൊരു കൂട്ടര്‍,മൈക്ക് വിഴുങ്ങികള്‍
തൊള്ളതുറന്നു വീശും വിഢികള്‍
വാലും,തലയുമില്താതോരൊ
വാചകകസര്‍ത്തു കേട്ടുമുത്തു
എന്തിനു പറയട്ടിവിടെ......

വൈറസു വാരി വിതറും കൂട്ടര്‍
കംപ്യൂട്ടറു കലക്കും കൂട്ടര്‍
കോഴിക്കൂട്ടില്‍ കല്ലെറിയുന്നോര്‍
വഴി മുടക്കികളെവിടെയുമങ്ങനെ
എന്തിനു പറയട്ടിവിടെ......

തോന്ന്യാസങ്ങള്‍ നടത്തും കൂട്ടര്‍
തന്നത്താനെ പുകഴ്ത്തീടുന്നു
കണ്ടവനൊക്കെ കയറിയിറങ്ങി
സാഹിത്യത്തിനു പിണ്ഡം വെയ്പ്പൂ
എന്തിനു പറയട്ടിവിടെ.....

സാഹിത്യത്തിന്‍ കൂമ്പടഞ്ഞു
എഴുതി നടന്നവര്‍ എഴുതാണ്ടായി
എഴുതാത്തവരൊക്കെ എഴുത്തു തുടങ്ങി
വീമ്പടി മേമ്പടിയോടെ
എന്തിനു പയട്ടിവിടെ......

അവാര്‍ഡുകള്‍ക്കു പഞ്ഞമതില്ല
ചിലവില്ലാത്തൊരു പലകയിലങ്ങനെ
ചില്ലറയായി ആദരവുകള്‍
ചെത്തിമിനുക്കി നല്‍കീടുന്നു
എന്തിനു പയട്ടിവിടെ.....

പത്രക്കാരോ പണ്ടു വളരാന്‍
കാലുപിടിച്ചൊരു പ്രവാസികളെ
തട്ടിതൂത്തു വമ്പമ്മാരുട
കാലുപിടിച്ചു ചുമന്നു നടപ്പൂ
എന്തിനു പറയട്ടിവിടെ......

ഒന്നിനുമൊരു കുറവില്ലിവിടെ
എക്യൂമിനിസം എന്നൊരു കൂട്ടര്‍
കസേര കളിച്ചു വിലസീടുന്നു
മതസൗഹാര്‍ദ്ദം എന്നൊരു പേരില്‍
എന്തിനു പറയട്ടിവിടെ......
Join WhatsApp News
തുള്ളൽക്കാരൻ 2017-05-11 10:43:27
ഇത് എഴുതിയ തങ്ങളും ഈത്തരം ഒരു മലയാളി തന്നേ എന്ന് തോന്നുന്നു . അതായത് ഒരു തുള്ളൽ പുങ്കൻ

വിദ്യാധരൻ 2017-05-11 13:14:53

പണ്ടെങ്ങോ തുള്ളിയെന്നു വച്ച്
ഇന്നെന്നാ തുള്ളാൻ പാടില്ലെന്നുണ്ടോ?
തുള്ളട്ടെ തുള്ളി കളിച്ചിടുമ്പോൾ
ഉള്ളിലുള്ളൊതൊക്കെ പുറത്തുചാടും


വെളിച്ചപ്പാട് 2017-05-11 21:15:38
ഉള്ളിലെല്ലാം വെറും പൊള്ളയാണെ 
ഉള്ളി പൊളിച്ചാലതുപോലിരിക്കും 
കള്ളേലൊരല്പം ഉള്ളിൽ ചെന്നാൽ 
തുള്ളൽ പാട്ടായ്‌ പിന്നെ തുള്ളലായി 
തുള്ളി തുള്ളി കളികാര്യമാകും 
ഉള്ളീന്ന് വാളു പുറത്തുവരും 
പിള്ളേര് സ്ഥലം കാലിയാകും 
തള്ളമാർ  തുടച്ചു വൃത്തിയാക്കും
മുള്ളാൻ തുടങ്ങും അതുകഴിഞ്ഞു 
കള്ള കാള മൂത്രം ഒഴിക്കുമ്പോലെ
കള്ളും മൂത്രോം കൂടി കലർന്നവിടെ 
വല്ലാത്ത നാറ്റം മൂക്ക് തെറിച്ചുപോകും 
ചെള്ളക്കിട്ടു രണ്ടടി കൊടുത്താൽ 
എല്ലാം ശരിയാകും നേരെയാകും 

sudhir 2017-05-12 13:42:26
നർമ്മത്തിൽ കലർന്ന ആക്ഷേപ ഹാസ്യങ്ങൾ നല്ലതാണ്. എന്നാൽ ഇരുനൂറോളം
എഴുത്തുകാരും വെറും ഏഴു വായനക്കാരുമുള്ള ഒരു സമൂഹത്തിൽ എന്തെഴുതിയാലും
എന്ത് കാര്യം. മഹത് ദ്‌വചനകൾക്ക് മാർദ്ദവമില്ലെങ്കിൽ ഉദ്ദേശ്യശുദ്ധിക്ക്
മാപ്പു നൽകിൻ എന്ന് പറഞ്ഞു എഴുത്തുകാരന് പിന്മാറാമെന്നു മാത്രം. ജോണി
ചേട്ടന് അഭിനന്ദനങ്ങൾ !
വിദ്യാധരൻ 2017-05-12 05:51:36
കള്ളുള്ളിൽ ചെന്നാൽ 
വെളിച്ചപ്പാടും തുള്ളും 
പള്ളീലച്ചൻ തുള്ളും 
കാവിയുടുത്തോർ തുള്ളും 
കൊച്ചിന്റച്ഛൻ തുള്ളും
കള്ളു കുടിക്കാത്തോർ തുള്ളും 
ഭാര്യ കലികേറി തുള്ളും  
തുള്ളി തുള്ളി തൊള്ള തുറക്കും 
ഭള്ളു വിളിക്കും 
തള്ളാകും ഒടുവിൽ തല്ലാകും
കല്ലേറാകും പല്ലും പോകും 
കുഞ്ചൻ നമ്പ്യാരുടെ കണ്ണും തള്ളും 
ചാക്ക്യാർ 2017-05-13 08:01:42
ക്യാനഡക്കാരെ തുള്ളിച്ചാട്ടെ 
അമേരിക്കക്കാരെ തുള്ളിക്കാതെ 
ഞങ്ങളെടൊപ്പം തുള്ളണേല്
ഇക്കരെ വന്നു തുള്ളിയാട്ടെ 
ട്രമ്പാണ്  ഞങ്ങടെ നേതാവ് 
എല്ലാരേം ഇട്ടവൻ തുള്ളിക്കും 
തുള്ളി തുടങ്ങി മെക്സിക്കോ 
തുള്ളി തുടങ്ങി ക്യാനഡായും 
തുള്ളി തുള്ളി ഓടിക്കോ 
ഓട്ടം കഴിയുമ്പോൾ തുള്ളിക്കൊ 
വന്നാട്ടെ ചേട്ടൻ ന്യുയോർക്കിൽ 
പലവേദിയുണ്ടവിടെ തുള്ളാനായി
വിചാരം ,വികാരം എന്നുവേണ്ട 
അനവദി  വേദികൾ അവിടുണ്ട് 
ഓട്ടൻ തുള്ളൽ കൂത്താട്ടം 
ചാക്ക്യാർ കൂത്തും നടത്തിടാം 
അവിടിരുന്നേഷണി പറയാതെ 
ഇക്കരെ വന്നിട്ട് തുള്ളിക്കൊ 
വന്നാട്ടെ ചേട്ടൻ വന്നാട്ടെ 
ഒന്നിച്ചു നമ്മൾക്ക് തുള്ളീടം .

Canada Fan 2017-05-13 19:02:35

അവാര്‍ഡും തരാം ഭവാനെ  പൊന്നാടയും

വീട്ടില്‍ കൊണ്ട് തരും ഫോമ ഫോക്കാന

vikarvedi വിചാരവേദി ലാന സര്‍ഗവേദി

കാനഡയില്‍ തന്നെ കൊണ്ട് തരും .

ഇനിയും എഴുതണം ഹൈക്കുകള്‍

ന്യൂ ജെനരെഷന്‍ സ്റ്റയില്‍ തന്നെ

പ്രവാസി മലയാളി സാഹിത്യ തിലകം

 പിന്നെ പറയണോ ,

 ബഹുമതി  താങ്കളെ  തേടി എത്തും

എഴുതുക താങ്കള്‍ ഒരു ആയിരം തുള്ളല്‍ പാട്ടുകള്‍ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക