Image

നായര്‍ സൊസൈറ്റി ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ വിഷു ആഘോഷം വര്‍ണ്ണാഭമായി

Published on 10 May, 2017
നായര്‍ സൊസൈറ്റി ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ വിഷു ആഘോഷം വര്‍ണ്ണാഭമായി
അമേരിക്കയിലെ നായര്‍ സൊസൈറ്റി ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍, ഡി.സി., പ്രസിഡന്റ് ശ്രീമതി ബീന നായരുടെ നേതൃത്വത്തില്‍, ചരിത്രംകുറിച്ചുകൊണ്ട് നാലു ഹിന്ദു അസ്സോസിയേഷനുകളെ യോജിപ്പിച്ചു ഏപ്രില്‍ 15-ന് വിഷു ആഘോഷിച്ചു . ഇന്ത്യന്‍ എംബസി കള്‍ചറല്‍ അറ്റാഷെ ചീഫ് ഗസ്റ്റ്യു ഗേഷ്ഭദ്ര, ഭാര്യ, നായര്‍ സൊസൈറ്റി ഓഫ്‌ഗ്രെയ്റ്റര്‍വാഷിംഗ്ടണ്‍ പ്രസിഡന്റ് ബീന നായര്‍ ,ശ്രീനാരായണഗുരു മിഷന്‍പ്രസിഡന്‍റ ്പീറ്റ് തൈവളപ്പില്‍ , കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ കുട്ടിമേനോന്‍ , യോഗക്ഷേമസഭ അധ്യക്ഷന്‍ മനോജ് ശ്രീനിലയം,അനില്‍ പനാമന, ലക്ഷ്മി കുട്ടിപണിക്കര്‍ എന്നിവര്‍ചേര്‍ന്ന്ഭദ്രദീപംകൊളുത്തി.

മെരിലാന്‍ഡിലെ ഫോറസ്റ്റ് ഓക്ക് മിഡില്‍ സ്കൂളില്‍വച്ച് നടത്തിയ വിഷു ആഘോഷത്തില്‍ 600 ല്‍പരം കുടുംബക്കാര്‍ പങ്കെടുക്കകയുണ്ടായി. വിഷുകണിയും, വിഷുകൈനീട്ടവും, വാഴഇലയില്‍ വിളമ്പിയ വിഷുസദ്യയും, തുടര്‍ന്ന് വിഷുവിനെ ആസ്പദമാക്കിഏവരെയും കോള്‍മയിര്‍കൊള്ളിച്ച കലാപരിപാടികളും മഞ്ജുള ദാസ്, സായ വിജിലിയുടെ നേതൃത്വത്തില്‍അരങ്ങേറി . ഈ 2017 ഏപ്രില്‍ 15 വിഷു ഏവര്‍ക്കും എന്നെന്നും ഓര്‍മയില്‍ ഒരുതങ്കകൈനീട്ടം നല്‍കിക്കൊണ്ടു കടന്നുപോയി.
നായര്‍ സൊസൈറ്റി ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടണ്‍ വിഷു ആഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക