Image

ദേശീയ പണിമുടക്ക്‌ തുടങ്ങി, ജീവനക്കാര്‍ക്ക്‌ ഡയസ്‌നോണ്‍ ബാധകം

Published on 28 February, 2012
ദേശീയ പണിമുടക്ക്‌ തുടങ്ങി, ജീവനക്കാര്‍ക്ക്‌ ഡയസ്‌നോണ്‍ ബാധകം
തിരുവനന്തപുരം: സംയുക്ത ട്രേഡ്‌ യൂണിയനുകളുടെ ആഭിമുഖ്യത്തിലുള്ള ദേശീയ പണിമുടക്ക്‌ തുടങ്ങി. വാഹനങ്ങളും കട കമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച പൊതു പണിമുടക്ക്‌ റെയില്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്‌ തുടങ്ങിയ ട്രേഡ്‌ യൂണിയനുകളെല്ലാം പങ്കുചേരുന്നുണ്‌ട്‌.

അതിനിടെ, പണിമുടക്കുന്ന ജീവനക്കാര്‍ക്കു ഡയസ്‌നോണ്‍ ബാധകമാക്കിക്കൊണ്‌ടു സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവു പുറത്തിറക്കി. അവധി ആവശ്യമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക്‌ ആ ദിവ സത്തെ ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കില്ല. അക്രമങ്ങള്‍ ഉണ്‌ടാകുന്നതു തടയാന്‍ പോലീസ്‌ സംരക്ഷണം ഉറപ്പാക്കണമെന്നു വകുപ്പു തലവന്‍മാര്‍ക്കും കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക