കൊച്ചി : നടന് നീരജ് മാധവ് ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്ന 'ലവ കുശ'യുടെ
പോസ്റ്റര്‍ പുറത്തിറങ്ങി. ' നീ കൊ ഞാ ച' എന്ന സിനിമയ്ക്ക് ശേഷം ഗിരീഷ് ആണ്
സംവിധാനം. ആര് ജെ ഫിലിംസിന്റെ ബാനറില്‍ ജെയ്സണ്‍ ഇളങ്കുളം നിര്‍മ്മിക്കുന്ന
നാലാമത്തെ സിനിമയാണ് ലവകുശ.
ടൈറ്റില്‍ കഥാപാത്രമായ ലവനായി നീരജ് മാധവും
കുശനായി അജുവര്‍ഗീസും അഭിനയിക്കുന്നു. പ്രധാന നായക കഥാപാത്രമായി ബിജുമോനോനും
സിനിമയിലുണ്ട്. ലാല്‍ ജോസിന്റെ നീനയിലെ നായിക ദീപ്തി സതി നായികയും സംഗീതം
ഗോപിസുന്ദറും മെക്സിക്കന്‍ അപാരതയിലൂടെ ശ്രദ്ധേയനായ പ്രകാശ് വേലായുധന്
ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.