Image

500 കോടി ബജറ്റില്‍ ത്രീഡി രാമായണവുമായി തെലുങ്ക്‌ സിനിമ

Published on 11 May, 2017
500 കോടി ബജറ്റില്‍ ത്രീഡി രാമായണവുമായി തെലുങ്ക്‌ സിനിമ


മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി 1000 കോടിയുടെ മഹാഭാരതം സിനിമയാക്കുമ്പോള്‍ ത്രീഡി രാമായണ സിനിമയുമായി തെലുങ്ക്‌ സിനിമാലോകം.

അഞ്ഞൂറുകോടി ബജറ്റിലാണ്‌ രാമായണം സിനിമയാക്കുന്നത്‌. അല്ലു അരവിന്ദ്‌, മധു മന്തേന, നമിത്‌ മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മാണം. തെലുങ്ക്‌, ഹിന്ദി, തമിഴ്‌ ഭാഷകളില്‍ പുറത്തിറക്കും. മൂന്നു ഭാഗങ്ങളായാണ്‌ ഇതിഹാസ സിനിമ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുക.

കഴിഞ്ഞ ഒരു വര്‍ഷമായി സിനിമയുടെ ഒരുക്കത്തിലാണ്‌ അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ അഭിനേതാക്കളെക്കുറിച്ചോ ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്നതിനെക്കുറിച്ചോ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക