Image

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷം വര്‍ണ്ണശബളം

ശബരി നാഥ് Published on 11 May, 2017
കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷം വര്‍ണ്ണശബളം
സ്‌നേഹത്തിന്റെയും , സഹനത്തിന്റെയും സഹിഷ്ണുതയുടെയും പരിയായമായി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ വിഷു ഈസ്റ്റര്  ആഘോഷം ഏപ്രില്‍ 23നു ഗംഭീരമായി അസോസിയേഷന്‍ സെന്ററില്‍ ആഘോഷിച്ചു.  ന്യൂ യോര്‍ക്കിലെ തന്നെ പാരമ്പര്യം കൊണ്ടും പ്രൗഢത കൊണ്ടും മുന്‍പതിയില്‍ നില്‍ക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഒരു ജനതയുടെ പ്രതീകമാണ്. പ്രവാസ ജീവിതത്തില്‍ കേരളീയ  ആഘോഷങ്ങളും ആചാരങ്ങളും പാശ്ചാത്യ വല്കരിക്കാതെ, തനിമ കൈവിടാതെ മുറുകെ പിടിക്കുന്ന ഈ സംഘടന  വരും തലമുറയുടെ ആവേശമാണ്. കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രഥമ വനിതാ ശ്രീമതി രാജി അപ്പുക്കുട്ടന്‍ പിള്ള ഭദ്രദീപം കൊളുത്തി. അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ അപ്പുക്കുട്ടന്‍ പിള്ള സ്വാഗതമേകിയ ചടങ്ങില്‍ ഫൊക്കാന യുടെയും ഫോമ  യുടെയും സമുന്നത നേതാക്കള്‍ ഉള്‍പ്പടെ പ്രൗഢഗഭീരമായ സദസ്സ് സാക്ഷ്യം വഹിച്ചു.

ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറിയും ട്രസ്റ്റി ബോര്‍ഡ് അംഗവും ആയ  ശ്രീ വിനോദ് കെയര്‍കെ  വിഷു സന്ദേശം നല്‍കിയ ശേഷം ഏവര്‍ക്കും വിഷു കൈനീട്ടം നല്‍കി. ഫോമയുടെ യുവ നേതൃനിരയിലെ നിറ സാന്നിധ്യം  ശ്രീ സ്റ്റാന്‍ലി കളത്തില്‍ ആണ് വിഷു കൈനീട്ടം സംഭവന നല്‍കിയത്. സര്‍വശ്രീ  വര്‍ഗ്ഗീസ് എബ്രഹാം ഈസ്റ്റര്‍ സന്ദേശം അറിയിച്ചു. കരുണാമയനായ ശ്രീ യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം മാനവരാശിയുടെ ജീവിതത്തിനു സമാനതകള്‍ ഇല്ലാത്ത മാതൃകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരള കള്‍ച്ചറല്‍ വൈസ്  പ്രസിഡന്റ് സാംസി കൊടുമണ്‍ ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചു. സ്വത സിദ്ധമായ സരസ ശൈലിയില്‍ അദ്ദേഹം സദസ്സിനെ കൈയിലെടുത്തു. ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീ ജോയി ഇട്ടന്‍, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെംബറും വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണും ആയ ശ്രീമതി ലീല മാരേട്ട് , ഫോമാ മെട്രോ റീജിയണ്‍ വൈസ് പ്രസിഡന്റ് ശ്രീ വര്ഗീസ് കെ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 കേരളാ കള്‍ച്ചറല്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍  വര്ഗീസ്ചുങ്കത്തില്‍, ആധുനിക കാലഘട്ടത്തില്‍ ആചാര ആഘോഷങ്ങള്‍ മനുഷ്യന്റെ സാംസ്‌കാരിക ഉന്നമനത്തിന്റ ഭാഗമായി മാറുന്നു എന്ന് തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ഡോ നന്ദകുമാര്‍ ചാണയില്‍, കേരളാ കള്‍ച്ചറല്‍ എക്‌സ് ഓഫീഷിയോ  ജോര്‍ജ് മാറാച്ചേരില്‍, മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എബ്രഹാം പുതുശേരില്‍ എന്നിവരും ആശംസ പ്രസംഗം നടത്തി .ബാലാ കെയര്‍കെ, പാറുക്കുട്ടി ചാണയില്‍, ആന്‍മേരി കുരിയന്‍ എന്നിവരുടെ ഗാനങ്ങള്‍ ആസ്വാദകര്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു . ശ്രീ രാജഗോപാല്‍  കുന്നപ്പള്ളിലിന്റെ കവിതയും, ശ്രീ രാംദാസ് കൊച്ചുപറമ്പിലിന്റെ ഹിന്ദി ഗാനവും ചടങ്ങിനെ മാറ്റണിയിച്ചു. ശ്രീ സാംസി കൊടുമണ്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ശേഷം വിഭവ സമൃദ്ധമായ ഡിന്നറോടു കൂടി ഈ വര്‍ഷത്തെ വിഷു ഈസ്റ്റര് ആഘോഷങ്ങള്‍ പര്യവസാനിച്ചു.

കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷം വര്‍ണ്ണശബളം കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷം വര്‍ണ്ണശബളം കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷം വര്‍ണ്ണശബളം കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷം വര്‍ണ്ണശബളം കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെ വിഷു ഈസ്റ്റര്‍ ആഘോഷം വര്‍ണ്ണശബളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക