Image

കേരള സഹകരണ ബാങ്കിന്‌ സമയമായെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Published on 12 May, 2017
കേരള സഹകരണ ബാങ്കിന്‌ സമയമായെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


തിരുവനന്തപുരം: സഹകരണ വകുപ്പിന്‌ കീഴില്‍ ആരംഭിക്കാന്‍ പോകുന്ന കേരള സഹകരണ ബാങ്ക്‌ എത്രയും വേഗത്തില്‍ യാഥാര്‍ഥ്യമാക്കേണ്ട സാഹചര്യമാണ്‌ നിലവിലെ സംഭവങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്ന്‌ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

 സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കാനും മുഷിഞ്ഞ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനും മറ്റും ചാര്‍ജുകള്‍ ഈടാക്കാനുമുള്ള എസ്‌.ബി.ഐ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ കേരള സഹകരണ ബാങ്ക്‌ ഉടന്‍ യാഥാര്‍ത്ഥ്യമാകേണ്ടതുണ്ടെന്ന്‌ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്‌.

ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ മന്ത്രി തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക