Image

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ സബ്‌ കളക്ടര്‍ക്ക്‌ വീഴ്‌ച്ച പറ്റിയെന്ന്‌ മുഖ്യമന്ത്രി

Published on 12 May, 2017
മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ സബ്‌ കളക്ടര്‍ക്ക്‌ വീഴ്‌ച്ച പറ്റിയെന്ന്‌ മുഖ്യമന്ത്രി

 മൂന്നാര്‍: കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കീഴ്‌വഴക്കം പാലിച്ചില്ലെന്ന്‌ മുഖ്യമന്ത്രി. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കളക്ടര്‍ക്ക്‌ വീഴ്‌ച്ച പറ്റിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സബ്‌കളക്ടര്‍ക്ക്‌ അധികാരമുണ്ട്‌. എന്നാല്‍, മൂന്നാര്‍ വിഷയത്തില്‍ കീഴ്‌വഴക്കം പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോഴുള്ള നിയമ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ്‌ നിരോധനാജ്ഞ പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്‌ നിയമവിരുദ്ധമായിരുന്നില്ല. 144 പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനും സബ്‌ ജില്ലാ മജിസ്‌ട്രേറ്റിനും അധികാരമുണ്ട്‌. എന്നാല്‍, അതിന്‌ ആഭ്യന്തരവകുപ്പുമായും സര്‍ക്കാറുമായും കൂടിയാലോചിക്കേണ്ട കീഴ്‌വഴക്കമുണ്ട്‌. മൂന്നാറില്‍ ഇതുണ്ടായില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക