Image

സര്‍വ്വബാങ്ക് ഇടപാടുകാരെ സംഘടിക്കുവിന്‍ (അനില്‍ പെണ്ണുക്കര)

Published on 12 May, 2017
സര്‍വ്വബാങ്ക് ഇടപാടുകാരെ സംഘടിക്കുവിന്‍ (അനില്‍ പെണ്ണുക്കര)
ഇന്ത്യയില്‍ ബാങ്കിങ്ങ് മേഖല സാധാരണക്കാരന് അപ്രാപ്യമാകുകയാണ്. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യമായി പ്രാധാനമന്ത്രി മുന്നോട്ടു വന്നപ്പോള്‍ ബാങ്കുകള്‍ക്ക് അത് ഒരു ചാകരയാകുമെന്നും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരാന്‍ ഒരു അവസരമാകുമെന്നും ആരും വിചാരിച്ചില്ല.

രാജ്യത്തെ പൊതുമേഖലാ ബാങ്കായായ എസ്ബിഐ ഇടപാടുകാരെ കൊള്ളയടിക്കുന്ന രീതി ക്രൂരമാണ്. ചാര്‍ജ്ജുകള്‍, സര്‍വ്വീസ് ഫീ എിങ്ങനെ അവര്‍ ഇടപാടുകാരെ ഏതെല്ലാം വിധത്തിലാണ് കൊള്ളയടിക്കുന്നത്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം ബാങ്കിന്റെ ഇത്തിരിപോന്ന പലിശയ്ക്ക് നിക്ഷേപിക്കാന്‍ ചെന്നാല്‍   അതിനുമുണ്ട് ചാര്‍ജ്ജ്. ഇട്ട പണം എടുക്കാന്‍ ചെന്നാല്‍ അതിനുമുണ്ട് ചാര്‍ജ്ജ്.

ഓരോ ബാങ്കിനും ഓരോ തരം ചാര്‍ജ്ജ്.
അക്കൗണ്ട് അവസാനിപ്പിക്കാനും ഫീസ് ഈടാക്കുന്നു
വാര്‍ദ്ധക്യകാല വിധവ വികലാംഗ പെന്‍ഷനുകളാ
ണെങ്കിലും തൊഴിലുറുപ്പു പണമാണെങ്കിലും അതില്‍നിന്നും വക്രിക്കാതെ വിടില്ല ഒരു ബാങ്കും.

ആക്‌സിസ് ബാങ്കുപോലുള്ളവയില്‍ ഒരു അക്കൗണ്ടു വേണമെങ്കില്‍ അയ്യായിരം രൂപാ മിനിമം ബാലന്‍സു വേണം. ബാലന്‍സു കുറഞ്ഞാല്‍ അതിനു പിഴയും ഈടാക്കുമത്രേ.
ബാങ്കുകളില്‍ സ്വര്‍ണ്ണം പണയം വയ്ക്കാന്‍ ചെന്നാല്‍ പലിശ കൊടുക്കേണ്ട , ആ ലോണെടുത്ത തുകയില്‍നിന്നും ഒരുതുക ഉരക്കുവാനുള്ള ഫീസ്സായി ഈടാക്കും. പിന്നെ പ്രോസസ്സിംങ് ചാര്‍ജ്ജ്.

അല്ലാത്ത ലോണെടുത്താലും പ്രോസസ്സിംങ് ചാര്‍ജ്ജ് കൊടുക്കണം. ഒരു ആയിരം രൂപയുടെ കാര്യവുമായി ബാങ്കില്‍ ചെന്നാല്‍ ഇടപാടുകാരന്റെ പോക്കറ്റുകീറി സ്റ്റിക്കറോട്ടിച്ചേ വിടൂ ബാങ്കേന്മാന്മാര്‍.

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികള്‍ മുളയിലേ നുള്ളുന്ന ജോലിയും ബാങ്കുകാര്‍ ചെയ്യുുണ്ട്. മോഡി സര്‍ക്കാരിന്റെ മുദ്ര യോജന ലോണിനു ചെന്ന ഒരു ആവശ്യക്കാരനോടു ആലപ്പുഴ ജില്ലയിലെ ആലാ നെടുവരംകോടു ഫെഡറല്‍ ബാങ്കു മാനേജര്‍ ഉ
ന്നയിച്ച ഉപാധികള്‍ ലളിതമായിരുന്നു . ഒരുലക്ഷം രൂപാ മുദ്രായോജനവായ്പ്പയ്ക്കു രണ്ടുലക്ഷംരൂപയുടെ സര്‍ക്കാര്‍ ജീവനക്കാരുടെ ജാമ്യമാണ് ആ ബാങ്കര്‍ ചോദിച്ചത്. 

ചെങ്ങന്നൂര്‍ എസ്ബിഐ ബാങ്കുമാനേജരാകട്ടെ കുറെക്കൂടി സൗമ്യനായിരുന്നു . വല്ല ഗോള്‍ഡ് ലോണും എടുത്ത് കാര്യം കാണാനാണ്, മുദ്രയോജന ലോണിനു ചെന്നവരോടു അദ്ദേഹം ഉപദേശിച്ചത്.

ബാങ്കു ജീവനക്കാര്‍ക്ക് സുപ്രീംകോടതി ജഡ്ജിമാരെ അതിശയപ്പിക്കുന്ന അധികാരമാണ്. ലോണ്‍ കുശ്ശികക്കാരോട് കാണിക്കുന്ന ധാര്‍ഷ്ട്യം കുറച്ചൊ
ന്നൂമല്ല.
കസ്റ്റമര്‍ ആരാണെും അയാള്‍ക്കു നല്‌കേണ്ട മാന്യതയെപ്പറ്റിയും ഗാന്ധിജിപറഞ്ഞ വാക്യങ്ങള്‍ എഴുതിവച്ചിട്ടുണ്ടാകാം ചില ബാങ്കുകളില്‍. എന്നാല്‍ ഇടപാടുകാരെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നണ് മിക്ക ബാങ്കുജീവനക്കാരും അന്വേഷിക്കുന്നത്. സാധാരണക്കാരായ ഇടപാടുകാരുടെ കാര്യത്തെക്കാള്‍ അവര്‍ക്കു പണക്കാരുടെ കാര്യമാണ്.

ചിലപ്പോള്‍ ബാങ്കില്‍ നില്ക്കുമ്പോള്‍ സര്‍വ്വീസ് ഭാരവാഹികള്‍ വന്നുകയറുന്നതു കാണാം . പിന്നെ ഇടപാടുകാര്‍ നേതാക്കള്‍ പോകുംവരെ കാത്തുനിന്നോണം.
ബാങ്കുകള്‍ പൊതുജനത്തെ ഇങ്ങനെ ഞെക്കിപ്പിഴിയുന്നതും ബുദ്ധിമുട്ടി ക്കുന്നതും ഈ സര്‍വ്വീസ്‌ സംഘടനകളും നേതാക്കാന്മാരും കണ്ടമട്ടില്ല.
ഇതിനു ബാങ്ക് ജീവനക്കാര്‍ക്ക് സമരമില്ലേ?
തങ്ങളുടെ കീഴിലുള്ള ജീവക്കാരായ അംഗങ്ങള്‍ സംഘടനയുടെ പേരില്‍ പണിയെടുക്കാതെ നടക്കുന്നതും ഇടപാടുകാരെ ബുദ്ധിമുട്ടിക്കുതും അവര്‍ അറിയ
ന്നല്ല. തങ്ങളുടെ അവകാശങ്ങള്‍ അതിനുള്ള സമരമേ അവര്‍ക്കറിയൂ. ഇടപാടുകാരന്റെ പോക്കറ്റുകീറിയാലും തങ്ങളുടെ സന്തോഷവും അക്കൗണ്ട്ബാലന്‍സ്സും പുഷ്ടിപ്പെട്ടുകൊണ്ടിരിക്കണം.
ബാങ്കുകള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു മീതെയാണോ നിലകൊള്ളുന്നത്. ഇവരുടെ കൊള്ളയടി ഫ്രോഡ് പരിപാടിയും നിയന്ത്രിക്കാന്‍ ഇവിടെയുള്ള സര്‍ക്കാര്‍സംവിധാനങ്ങള്‍ക്കും നിയമത്തിലും പ്രാപ്തിയില്ലേ.

നിക്ഷേപം മാത്രമല്ല ലോണും ബാങ്കിന്റെ ഉത്തരവാദിത്തമാണ്. എല്ലാത്തിനും ഫീസ്സീടക്കുന്ന വട്ടിപ്പണക്കാരന്‍ അല്ല ബാങ്ക്. കുറെ സംഘടിതരായ ബാങ്കുകളും തൊഴിലാളികളും. അസംഘടിതരായ എണ്ണമറ്റ ഇടപാടുകാരും. പ്രതികരിക്കാനും സംഘടിക്കാനും അവസരമില്ലാതെയും താല്പര്യമില്ലാതെയും നില്ക്കുന്ന ഇടപാടുകാരെ ഊറ്റിക്കൊഴുക്കുകയാണ് ഇവര്‍.

ഓരോ ബാങ്കിലേയും ഇടപാടുകാര്‍ സംഘടിക്കുക. കൊള്ളക്കാരായ ബാങ്കുകളെ ബഹിഷ്‌കരിക്കുക. അക്കൗണ്ടു പിന്‍വലിക്കുക. ദേശീയതലത്തില്‍ ബാങ്കു ഉപഭോക്താക്കള്‍ സംഘടിച്ച് തീവെട്ടി ക്കൊള്ളയ്‌ക്കെതിരെ പോരാടിയേ പറ്റൂ. അല്ലെങ്കില്‍ ഇവര്‍ കടിക്കുകയും അരി തിന്നുകയും ചെയ്യുകയും പിന്നെ മുറുമുറുക്കുകയും ചെയ്തുകൊണ്ടിരിക്കും.
സര്‍വ്വബാങ്ക് ഇടപാടുകാരെ സംഘടിക്കുവിന്‍.
കാരണം നിങ്ങള്‍ക്കായി, അല്ല നമ്മള്‍ക്കായി മിണ്ടാന്‍ ആരുമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക