Image

സൂറിച്ചില്‍ സീറോ മലബാര്‍ സഭാ ദിനാഘോഷങ്ങള്‍ 28ന്

Published on 12 May, 2017
സൂറിച്ചില്‍ സീറോ മലബാര്‍ സഭാ ദിനാഘോഷങ്ങള്‍ 28ന്

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭാദിനാഘോഷങ്ങള്‍ സൂറിച്ചില്‍ ആഘോഷിക്കുന്നു. മേയ് 28 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് തെരേസാ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍.

ആദീബലാദ് രൂപത ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പനങ്ങാടന്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ദിവ്യബലി അര്‍പ്പിക്കും. വൈകുന്നേരം 5.30 ന് പൊതുയോഗവും വിവിധ കലാപരിപാടികളും സ്‌നേഹ വിരുന്നും നടക്കും. ചടങ്ങില്‍ വിവാഹ ജീവിതത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ദന്പതിമാരെ അനുമോദിക്കും. 

സഭാ ദിനാഘോഷങ്ങളിലേക്കും ശുശ്രൂഷകളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സ്വിറ്റ്‌സര്‍ലന്‍ഡ് സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പ്ലാപ്പള്ളി, അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക