Image

സോണി ഐസക്ക് ഫോര്‍ട്ട് വര്‍ത്തില്‍ നിര്യാതനായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 12 May, 2017
സോണി ഐസക്ക് ഫോര്‍ട്ട് വര്‍ത്തില്‍  നിര്യാതനായി
ഫോര്‍ട്ട് വര്‍ത്ത് : മേലുകാവ്, പാറേപുരക്കല്‍ പരേതനായ ഐസക്ക് പി. ലേവിയുടെയും  ഗ്രേസിന്റെയും മകന്‍ സോണി ഐസക്ക് (48) ഫോര്‍ട്ട് വര്‍ത്തില്‍  നിര്യാതനായി.
ഭാര്യ: സിജി  കൊട്ടാരക്കര, ചാരുവിളപുത്തന്‍വീട്ടില്‍ കുടുംബാംഗം.  മകള്‍: അലീഷാ.

സഹോദരന്‍ : റോയി ഐസക്ക്  (എല്ലാവരും ഫോര്‍ട്ട് വര്‍ത്ത് )

മെയ് 14 ഞായാറാഴ്ച  വൈകുന്നേരം 5  മുതല്‍ 7 ഫോര്‍ട്ട് വര്‍ത്ത് ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍ (3100 White Settlement Rd, Fort Worth, TX 76107) പൊതുദര്‍ശനം ഉണ്ടായിരിക്കും. 
 
മെയ് 15  തിങ്കളാഴ്ച  ഉച്ചകഴിഞ്ഞു ഒരു മണിക്ക് ഫോര്‍ട്ട് വര്‍ത്ത്, ഫെയ്ത്ത് ടാബര്‍നാക്കിള്‍ അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍  (420 S Blue Mound Rd, Fort Worth, TX 76131)  സംസ്‌കാര ശുശ്രൂഷകള്‍  ആരംഭിച്ചു തുടര്‍ന്നു  ഗ്രീന്‍വുഡ് ഫ്യൂണറല്‍ ഹോമില്‍  സംസ്‌കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ടി. സി. മൈക്കിള്‍:  (817) 266 6151
ചാര്‍ളി അങ്ങാടിശ്ശേരില്‍ : (817) 296  8255

live stream


സോണി ഐസക്ക് ഫോര്‍ട്ട് വര്‍ത്തില്‍  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക