Image

അന്താരാഷ്ട്ര നീതിന്യായ കോടതിയെ വിമര്‍ശിച്ച്‌ പാകിസ്ഥാന്‍

Published on 13 May, 2017
അന്താരാഷ്ട്ര നീതിന്യായ കോടതിയെ വിമര്‍ശിച്ച്‌ പാകിസ്ഥാന്‍

ഇസ്ലാമാബാദ്‌: അന്താരാഷ്ട്ര നീതിന്യായ കോടതിയെ വിമര്‍ശിച്ച്‌ പാകിസ്ഥാന്‍. ഇന്ത്യന്‍ നാവികോദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ ജാദവിന്‍റെ വധശിക്ഷ സ്റ്റേ ചെയ്‌ത കോടതി നടപടിക്കെതിരെയാണ്‌ പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്‌.

സുരക്ഷാ വിഷയങ്ങളില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ രാജ്യത്തിന്‌ പരമാധികാരമുണ്ടെന്നും, കേടതിയുടെ ഇടപെടല്‍ ഈ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പാകിസ്ഥാന്‍ കുറ്‌റപ്പെടുത്തി.

ഏപ്രില്‍ പത്തിനായിരുന്നു പാകിസ്ഥാന്‍ കോടതി കുല്‍ഭൂഷന്‌ വധശിക്ഷ വിധിച്ചത്‌. ഇതിനെതിരെ ഇന്ത്യ അന്താരാഷ്‌ട്ര കോടതിയെ സമീപിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക