Image

ചാലക്കുടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്‌ക്ക്‌ എതിരെ ഇന്നസെന്റ്‌ എംപി

Published on 13 May, 2017
ചാലക്കുടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്‌ക്ക്‌ എതിരെ ഇന്നസെന്റ്‌ എംപി
 തൃശൂര്‍: ചാലക്കുടി മണ്ഡലത്തെ റെയില്‍വേ വികസനത്തില്‍ നിന്ന്‌ അവഗണിയ്‌ക്കുന്നു എന്ന്‌ ആരോപിച്ച്‌ ഇന്നസെന്റ്‌ എം പി നിരാഹാരമിരയ്‌ക്കുന്നു. എല്‍ഡിഎഫ്‌ നേതാക്കളും പ്രവര്‍ത്തകരും എംപിയ്‌ക്ക്‌ പിന്തുണയുമായി എത്തിയിട്ടുണ്ട്‌. 

ചാലക്കുടിയിലൂടെയുള്ള ട്രെയിനുകള്‍ വെട്ടിക്കുറയ്‌ക്കുകയാണെന്നും പുതിയ ട്രെയിനുകള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിയ്‌ക്കുന്നില്ലെന്നുമാണ്‌ എംപിയുടെ ആരോപണം. എറണാകുളത്തിനും തൃശൂരിനും ഇടയിലുളള പ്രധാന റെയില്‍വേ സ്റ്റേഷനാണ്‌ ചാലക്കുടി. ഇവിടേക്ക്‌ കൂടുതല്‍ ട്രെയിനുകള്‍ക്ക്‌ സ്റ്റോപ്പ്‌ അനുവദിയ്‌ക്കണമെന്നാണ്‌ ഇന്നസെന്റ്‌ എംപിയുടെ ആവശ്യം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക