Image

യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി

Published on 13 May, 2017
യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി


ചണ്ഡിഗഢ്‌: റോത്തകില്‍ ഏഴുപേരടങ്ങിയ സംഘം യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. ബലാല്‍സംഗം ചെയ്‌ത ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ച അക്രമികള്‍ യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ച്‌ കയറ്റിയാണ്‌ കൊലപ്പെടുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. 

മെയ്‌ ഒന്‍പതിനാണ്‌ സംഭവം നടന്നതെങ്കിലും ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ മൃതദേഹം റോത്തക്ക്‌ ഐ.എം.ടി പ്രദേശത്ത്‌ നിന്ന്‌ ലഭിച്ചത്‌.

ജോലിസ്ഥലത്തേക്ക്‌ പോകുന്ന വഴിക്കാണ്‌ യുവതിയെ സംഘം തട്ടിക്കൊണ്ടുപോയതെന്ന്‌ കരുതുന്നു. സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ചതിനാല്‍ ആന്തരികാവയവങ്ങളില്‍ മാരകമായ പരിക്കേറ്റിട്ടുണ്ട്‌.

അക്രമികള്‍ കാറോടിച്ച്‌ കയറ്റിയതിനാല്‍ യുവതിയെ തലയും മുഖവും ഉള്‍പ്പെടെയുള്ള ഭാഗം ചതഞ്ഞ നിലയിലാണ്‌. തിരിച്ചറിയാതിരിക്കാനാകണം വാഹനമോടിച്ച്‌ കയറ്റിട്ടുണ്ടാവുകയെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.

പ്രതികളെക്കുറിച്ച്‌ ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സോണാപേട്ടിലുള്ള മാതാപിതാക്കള്‍ റോത്തക്കിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്‌. സംഭവത്തില്‍ അയല്‍ക്കാര്‍ക്ക്‌ പങ്കുണ്ടെന്ന്‌ മാതാപിതാക്കള്‍ ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക