Image

കണ്ണൂരില്‍ സമാധാനം : അടിയന്തര നടപടിക്ക്‌ ഗവര്‍ണറുടെ നിര്‍ദേശം

Published on 13 May, 2017
  കണ്ണൂരില്‍ സമാധാനം : അടിയന്തര നടപടിക്ക്‌ ഗവര്‍ണറുടെ നിര്‍ദേശം
 തിരുവന്തപുരം: കണ്ണൂര്‍ കൊലപാതകത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. അടിയന്തരവും കര്‍ശനവുമായ നടപടിവേണമെന്ന്‌ സര്‍ക്കാരിന്‌ നിര്‍ദേശം കൊടുത്തു. കണ്ണൂര്‍ ജില്ലയില്‍ അഫ്‌സ്‌പ നടപ്പാക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ പി സദാശിവത്തെ സമീപിച്ചതിന്‌ ശേഷമാണ്‌ ഗവര്‍ണറുടെ നടപടി.

 ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ്‌ ഗവര്‍ണറെ കണ്ട്‌ കത്ത്‌ നല്‍കിയത്‌. 
അക്രമങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന്‌ കഴിയുന്നില്ല. സര്‍ക്കാര്‍ ഇടപെടാതെ മാറി നില്‍ക്കുയാണ്‌. ഈ സാഹചര്യത്തില്‍ പട്ടാളത്തിന്‌ പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്‌പ നടപ്പാക്കണമെന്നാണ്‌ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട്‌ ആവശ്യപ്പെട്ടത്‌. 

 ഇടത്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം കേരളത്തില്‍ 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ പതിമൂന്ന്‌ പേരും ആര്‍എസ്‌എസ്‌ ബിജെപി പ്രവര്‍ത്തകരാണെന്നും ബിജെപി ആരോപിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക