Image

ബീഫ് കടയ്ക്ക് എതിരെ ബിജെപി ഹര്‍ത്താല്‍

Published on 13 May, 2017
ബീഫ് കടയ്ക്ക് എതിരെ ബിജെപി ഹര്‍ത്താല്‍
കൊല്ലം: നല്ലിലയില്‍ ബീഫ് കടയ്ക്ക് എതിരെ ബിജെപി ഹര്‍ത്താല്‍. ഇറച്ചി വില്‍പനശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
കടയ്ക്ക് ലൈസന്‍സില്ലെന്നും അതിനാല്‍ അടച്ചുപൂട്ടണമെന്നുമാണ് ബിജെപിയുടെ ആവശ്യം. പഞ്ചായത്ത് അധികൃതര്‍ ഇതിനുനേരെ കണ്ണടയ്ക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.
അതേസമയം, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം പറഞ്ഞു. ബിജെപി ഹര്‍ത്താലിന് എതിരെ സിപിഎം ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക