Image

ആത്മീയ സ്വരലഹരിയില്‍ താമ്പായില്‍ സംഗീതനിശയ്ക്ക് ഇന്ന് തിരശീല ഉയരും

സജി കരിമ്പന്നൂര്‍ Published on 13 May, 2017
ആത്മീയ സ്വരലഹരിയില്‍ താമ്പായില്‍ സംഗീതനിശയ്ക്ക് ഇന്ന് തിരശീല ഉയരും
താമ്പാ, ഫ്‌ളോറിഡ: ഓര്‍ത്തഡോക്‌സ് സുറിയാനി സംഗീതപ്രേമികള്‍ക്കും വിശ്വാസ സമൂഹത്തിനും അഭിമാനവും ആഹ്ലാദവും പകര്‍ന്നുകൊണ്ട് താമ്പായില്‍ ഇടയസംഗീതം പെയ്തിറങ്ങുന്നു.

വേദിയാകുന്നത് താമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. ഇന്ന് വൈകിട്ട് 5 മുതല്‍ 7 വരെയാണ് സമയം. വിലാസം: 11407 Jefferson Road, Thonotosassa, Florida, 33592.

തലമുറകളായി ആര്‍ജിച്ചെടുത്ത വിശ്വാസ പൈതൃകവും തനിമയും കാത്തുസൂക്ഷിക്കാന്‍ ഈ ഉദ്യമത്തിലൂടെ സാധിക്കുന്നുവെന്നു ഇടയഗായകനും, ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഇന്‍ നാഗ്പൂര്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി ലക്ചററുമായ ഫാ. ജോണ്‍ സാമുവേല്‍ പറഞ്ഞു.

ദുബായിലും അമേരിക്കയിലും അടക്കം വിവിധ രാജ്യങ്ങളില്‍ ഓര്‍ത്തഡോക്‌സ് ലിറ്റര്‍ജിക്കല്‍ സിംഫണിയുടെ നേതൃത്വത്തില്‍ നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്തി അച്ചന്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഒട്ടനവധി ആല്‍ബങ്ങളും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും അച്ചന്‍ ഡയറക്ടറായ SLOMMO LITERARY TEAM FOR SERVICE (SOLTS)-ന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോര്‍ജ് പൗലോസ് (813 991 4720), ജെബിന്‍ ജോസഫ് (813 507 1287), ബിനു ചെറിയാന്‍ (813 957 6432).
ആത്മീയ സ്വരലഹരിയില്‍ താമ്പായില്‍ സംഗീതനിശയ്ക്ക് ഇന്ന് തിരശീല ഉയരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക