• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • കോഴിക്കോട്
  • നോവല്‍
  • സാഹിത്യം
  • കഥ, കവിത, ലേഖനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • ചിന്താലോകം
  • VISA
  • ഫോമാ
  • ഫൊകാന
  • പ്രതികരണങ്ങള്‍
  • എഴുത്തുകാര്‍
  • കാര്‍ട്ടൂണ്‍
  • നഴ്സിംഗ് രംഗം
  • ABOUT US

അഞ്ചാമത് ചിക്കാഗോ അന്തര്‍ദേശീയ വടംവലി മത്സരം ഫണ്ട് റെയ്‌സിംഗ് ഉദ്ഘാടനം ചെയ്തു

AMERICA 13-May-2017
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ : 2017 സെപ്റ്റംബര്‍ നാലാം തീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ പള്ളി (7800 W.LYONS. St. Morton Grove IL USA 60016) മൈതാനിയില്‍ വച്ച് നടക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ അഞ്ചാമത് അന്തര്‍ദേശീയ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിന്റെയും ഫണ്ട് റെയ്‌സിംഗ് ഉദ്ഘാടനം ക്ലബ്ബ് ആസ്ഥാനത്ത് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വച്ച് സെന്റ് മേരീസ് ക്‌നാനായ പള്ളി അസി. വികാരി ബഹു. ഫാ. ബോബന്‍ വട്ടപ്പുറം വടംവലിയുടെ പ്രധാന സ്‌പോണ്‍സറും തികഞ്ഞ കായികപ്രേമിയും എല്ലാവര്‍ക്കും ആദരണീയനുമായ ശ്രീ. ജോ പുതുശ്ശേരിയില്‍ നിന്നും ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ മലയാളി ബിസിനസ് രംഗത്തെ കുലപതിയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മെമ്പറുമായ ശ്രീ. ജോയി നെടിയകാലയില്‍ നിന്നും ഓം സമ്മാനമായ 5001 ഡോളറിന്റെ ചെക്ക് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലിനു കൈമാറി.

ചിക്കാഗോയില്‍ ബിസിനസ് രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനായ ബിസിനസ്സുകാരനാണ് ശ്രീ. സഞ്ജു പുളിക്കത്തൊട്ടി. അദ്ദേഹവും പ്രധാന സ്‌പോണ്‍സറായി കടന്നുവിരിക്കുകയാണ്. ശ്രീ. സഞ്ജു പുളിക്കത്തൊട്ടി ടൂര്‍ണമെന്റ് ചെയര്‍മാന്‍ സിറിയക്ക് കൂവക്കാട്ടിലിന് ചെക്ക് കൈമാറി ഈ വടംവലി മാമാങ്കത്തിന് പൂര്‍ണ്ണ പിന്തുണ തിരിക്കുകയാണ്.

അതുപോലെ രണ്ടാം സമ്മാനം (3001 ഡോളര്‍) സ്‌പോണ്‍സര്‍ ചെയ്ത ഫിലിപ്പ് മുണ്ടപ്ലാക്കല്‍, മൂന്നാം സമ്മാനം (2001 ഡോളര്‍) സ്‌പോണ്‍സര്‍ ചെയ്ത കുളങ്ങര ഫാമിലിക്കു വേണ്ടി പീറ്റര്‍ കുളങ്ങര, നാലാം സമ്മാനം (1001 ഡോളര്‍) സ്‌പോണ്‍സര്‍ ചെയ്ത ബൈജു കുന്നേല്‍, ബെസ്റ്റ് കോച്ചിനെ സ്‌പോണ്‍സര്‍ ചെയ്ത ഫിലിപ്പ് പെരികലം എന്നിവരും ഈ ചടങ്ങില്‍ സിഹിതരായിരുന്നു.

ഈ ടൂര്‍ണമെന്റിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബ് പ്രസിഡന്റ് ജസ്റ്റിന്‍ തെങ്ങനാട്ട്, ചിക്കാഗോ കോസ്മ പോളിറ്റന്‍ ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് കുര്യന്‍, Bolingbrook Club ബിനോ നെല്ലാമറ്റം. ചിക്കാഗോയിലെ പ്രധാന വടംവലി ടീമുകളായ കോട്ടയം കിംഗ്‌സ്, റെഫ് ഡാഡീസ്, സെന്റ് സ്റ്റീഫന്‍ ഉഴവൂര്‍, അരീക്കര അച്ചായന്‍സ്, Chicago Trolly Pullers എന്നിവരും ഈ ചടങ്ങില്‍ സിഹിതരായിരുന്നു.

ഈ വടംവലി മത്സരത്തിന്റെയും ഓണാഘോഷത്തിന്റെയും ചിലവിലേക്കുള്ള ഫണ്ട് റെയ്‌സിംഗിന് വലിയ ജനപിന്തുണയാണ് കിട്ടികൊണ്ടിരിക്കുന്നത് എന്ന് ചെയര്‍മാന്‍ സിറിയക് കൂവക്കാടനും ജനറല്‍ കണ്‍വീനര്‍ തമ്പി ചെമ്മാച്ചേലും ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ജോമോന്‍ തൊടുകയിലും സംയുക്തമായി പറഞ്ഞു.

പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ട്രഷറര്‍ ബിജു കരികുളം, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍ എന്നിവര്‍ ഈ പരിപാടിക്ക് നേതൃത്വം കൊടുത്തു.

സജി മുല്ലപ്പള്ളി സ്വാഗതവും ബിജു കരികുളം നന്ദിയും പറഞ്ഞു. ജോസ് മണക്കാട്ട് എം.സിയായി പ്രവര്‍ത്തിച്ചു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
News in this section
സത്യജ്വാല ഏപ്രില്‍, 2018: കത്തോലിക്കാ സഭ നവീകരണ പ്രസിദ്ധീകരണം
അപ്പന്‍ തമ്പുരാന്‍ സാഹിത്യ പുരസ്‌കാരം മാത്യു നെല്ലിക്കുന്നിന്
ഫാ. എല്‍. ജോര്‍ജ്ജ് (86) നിര്യാതനായി
പയനിയര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയം - കോണ്‍സല്‍ ദേവദാസന്‍ നായര്‍
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കേരളാ ക്രിക്കറ്റ് ലീഗിന്റെ നാലാം സീസണിന് ഏപ്രില്‍ 21 നു തുടക്കം
ഫോമ ഇലക്ഷന്‍: ന്യൂയോര്‍ക്കോ ഡാളസോ?
മനുഷ്യ ജീവനേക്കാള്‍ വിലപ്പെട്ടതാണോ മനുഷ്യനാല്‍ സൃഷ്ടിയ്ക്കപ്പെട്ട വര്‍ഗ്ഗീയത? (എഴുതാപ്പുറങ്ങള്‍: 21 ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ഇരട്ടകൊല നടത്തി രക്ഷപ്പെട്ട മദ്ധ്യവയസ്‌ക ടെക്‌സസ്സില്‍ പിടിയിലായി
മോളികുട്ടി സാമുവേലിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കുക, പ്രതിഷേധിക്കുക (ത്രേസ്യാമ്മ നാടാവള്ളില്‍)
ഇനി ഇന്ത്യയിലേക്കില്ലെന്നു മോദിക്കയച്ച വിഡിയോ സന്ദേശത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി
പ്രിയപ്പെട്ട സിസ്റ്റര്‍ അഭയ! നീതി അകലെയല്ല!!! (ജോര്‍ജ് നെടുവേലില്‍, ഫ്‌ളോറിഡ)
ചൈനീസ് റസ്‌റ്റോറന്റില്‍ രണ്ട് ഷെറിഫ് ഡപ്യൂട്ടികള്‍ വെടിയേറ്റ് മരിച്ചു
മല്ലപ്പള്ളി സംഗമത്തിന് പുതിയ നേതൃത്വം
ക്വീന്‍ ഓഫ് ദ ഹില്‍ നിയമത്തിലൂടെ ഡാക പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമം (ഏബ്രഹാം തോമസ്)
മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരത്തിന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി(കാന്‍ജ്) മദേഴ്‌സ് ഡേ ആഘോഷങ്ങളും കാന്‍ജ് കെയേഴ്‌സ് ചാരിറ്റി ഡിന്നറും 2018 മെയ് 19 ന്‌
ഈല്‍ നദിയിലെ ദുരന്തം: ഓട്ടോപ്‌സി പൂര്‍ത്തിയായി
സംഗീതത്തിന്റെ ശലഭമഴയായ് കെ.എസ്. ചിത്ര
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM