Image

കശ്‌മീരില്‍ 5 ലഷ്‌കര്‍ ഭീകരര്‍ അറസ്റ്റില്‍

Published on 14 May, 2017
കശ്‌മീരില്‍ 5 ലഷ്‌കര്‍ ഭീകരര്‍ അറസ്റ്റില്‍

ശ്രീനഗര്‍ : കശ്‌മീരില്‍ ഭീകരരെ തുരത്താന്‍ ലക്ഷ്യമിട്ട്‌ സൈന്യം തിരച്ചില്‍ ശക്തമാക്കി . നൂറോളം ഭീകരര്‍ ദക്ഷിണ കശ്‌മീരില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ സൈനിക നീക്കം ആരംഭിച്ചെന്നും മേജര്‍ ജനറല്‍ വി എസ്‌ രാജു വ്യക്തമാക്കി.

സ്ഥിതി നിയന്ത്രണാതീതമാണെന്ന വാര്‍ത്തകള്‍ ശരിയല്ല. ഭീകരര്‍ ദക്ഷിണ കശ്‌മീരിലുണ്ട്‌ . പ്രദേശത്ത്‌ ജനവാസം കൂടുതലുള്ള മേഖലയായതിനാല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നുണ്ട്‌ . 

എന്നാല്‍ ഭീകരരെ കണ്ടെത്തി ഇല്ലാതാക്കുക തന്നെ ചെയ്യുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ദോഡ മേഖലയില്‍ നിന്ന്‌ അഞ്ച്‌ ലഷ്‌കര്‍ ഭീകരരെ അറസ്റ്റ്‌ ചെയ്‌തു . അറസ്റ്റ്‌ ചെയ്‌തവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നിരവധി ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക