Image

മലപ്പുറത്ത്‌ വീട്ടില്‍ ഒറ്റക്കു താമസിച്ചിരുന്ന അറുപത്തേഴുകാരിയെ പീഡിപ്പിച്ചു

Published on 14 May, 2017
മലപ്പുറത്ത്‌  വീട്ടില്‍ ഒറ്റക്കു താമസിച്ചിരുന്ന അറുപത്തേഴുകാരിയെ പീഡിപ്പിച്ചു

മലപ്പുറം : വീട്ടില്‍ ഒറ്റക്കു താമസിക്കുകയായിരുന്ന വൃദ്ധയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്‌തതായി പരാതി. മലപ്പുറം പടിഞ്ഞാറ്റുമുറിയ്‌ക്കടുത്താണ്‌ സംഭവം. സംഭവത്തില്‍ പോലീസ്‌ കേസെടുത്തു.

അറുപത്തിയേഴുകാരിയായ വൃദ്ധയെയാണ്‌ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന്‌ പീഡിപ്പിച്ചത്‌. പുറത്തു പറഞ്ഞാല്‍ മകളുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഭര്‍ത്താവ്‌ മരിച്ച സ്‌ത്രീ ഒറ്റയ്‌ക്കാണ്‌ താമസം. ഇവര്‍ താമസിക്കുന്നിടത്ത്‌ ഒരു സംഘമാളുകളെത്തി ഭീഷണിപ്പെടുത്തിയാണ്‌ പീഡിപ്പിച്ചത്‌.

പട്ടാപ്പകലായിരുന്നു സംഭവം. സമീമവാസികള്‍ ഇല്ലാത്ത സമയത്താണ്‌ അക്രമികള്‍ വീട്ടില്‍ കയറിയത്‌. സംഭവത്തിനു ശേഷം സ്‌ത്രീ ബന്ധുവീട്ടിലേക്ക്‌ പോയി. പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ്‌ വിവരമറിയുന്നത്‌.

പിന്നീട്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പ്രതികളെ കണ്ടെത്താനായിട്ടില്ല. മലപ്പുറം സിഐ കേസെടുത്ത്‌ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സ്‌ത്രീയെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക