Image

ഡ്യൂലക്‌സ്‌ പെയിന്റടി, ഒടിയുന്ന ലാത്തി; ബെഹ്‌റക്കെതിരെ വിവാദങ്ങള്‍

Published on 14 May, 2017
 ഡ്യൂലക്‌സ്‌ പെയിന്റടി, ഒടിയുന്ന ലാത്തി; ബെഹ്‌റക്കെതിരെ വിവാദങ്ങള്‍



തിരുവനന്തപുരം: പൊലീസ്‌ സ്റ്റേഷനുകള്‍ ഒരേ നിറത്തില്‍ ഒരു കമ്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവ്‌ വിവാദമായതിനു പിന്നാലെ ഒടിയുന്ന ലാത്തികള്‍ പൊലീസ്‌ സേനയിലേക്ക്‌ വാങ്ങി എന്ന ആരോപണവും മുന്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റക്കെതിരെ ഉയര്‍ന്നു.

ബെഹ്‌റ ഡിജിപിയായിരിക്കേ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത പോളി കാര്‍ബണേറ്റഡ്‌ ലാത്തികള്‍ സമരക്കാരെ നേരിടുമ്പോള്‍ ഒടിയുന്നു. ഒടിയുന്ന ലാത്തികള്‍ സമരക്കാരുടെ ദേഹത്ത്‌ കുത്തിക്കയറുന്ന സംഭവങ്ങള്‍ പലയിടത്തായി ആവര്‍ത്തിച്ചതോടെ ലക്ഷകണക്കിന്‌ രൂപ ചെലവഴിച്ച്‌ വാങ്ങിയ ലാത്തികള്‍ പൊലീസ്‌ ക്യാമ്പുകളിലേക്ക്‌ മാറ്റുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക