Image

ജസ്റ്റിസ്‌ കര്‍ണന്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചിട്ടില്ലെന്ന്‌ അഭിഭാഷകന്‍

Published on 14 May, 2017
ജസ്റ്റിസ്‌ കര്‍ണന്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചിട്ടില്ലെന്ന്‌  അഭിഭാഷകന്‍


ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കെതിരെയും മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന്‌ കോടതിയലക്ഷ്യ നടപടി നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ കര്‍ണന്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചിട്ടില്ലെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍. മാപ്പപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഭിഭാഷകന്‍ മാത്യൂസ്‌ ജെ. നെടുമ്പാറ പറഞ്ഞു.

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷാ വിധിക്കു ശേഷവും കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്ക്‌ മാപ്പ്‌ പറയാനുള്ള അവസരമുണ്ടെന്ന്‌ നിയമവശം കോടതിയെ ബോധിപ്പിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഉടന്‍ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ടതിനാല്‍ ജഡ്‌ജി കര്‍ണ്ണന്‌ മാപ്പു പറയാന്‍ അവസരം ലഭിച്ചില്ലെന്നും കോടതിയെ ബോധിപ്പിച്ചുവെന്നും മാത്യൂസ്‌ ജെ. നെടുമ്പാറ പറഞ്ഞു.

അദ്ധേഹത്തിന്റെ എല്ലാ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി റദ്ധാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക