Image

കോഴിക്കോട് ശുചിത്വത്തില്‍ കേരളത്തില്‍ ഒന്നാമന്‍ (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

Published on 14 May, 2017
കോഴിക്കോട് ശുചിത്വത്തില്‍ കേരളത്തില്‍ ഒന്നാമന്‍ (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
ഈതലക്കെട്ട് ആരും ഒരുമുഖവിലക്കെടുക്കില്ല എന്ന ്കരുതുന്നു.ഇതില്‍ നിന്നും കോഴിക്കോടുകാര്‍ക്കു സന്തോഷിക്കുവാനും ഒരുപായംകാണുന്നുമില്ല. ഇന്ത്യയിലെ 500 പട്ടണങ്ങളില്‍ നടത്തിയപഠനത്തില്‍ കോഴിക്കോടിന് ശുചിത്വത്തില്‍ 254 ആം സ്ഥാനം കിട്ടി കേരളത്തിലെ മറ്റെല്ലാസിറ്റികളും ഇതിനുപുറകില്‍ഇങ്ങനാണ് കോഴിക്കോട് മുകളിലെത്തുന്നത്.

ഈ പഠനത്തിലെ മറ്റൊരു അപലനീയതകാണുന്നത്, കേരളത്തിലെ പട്ടണങ്ങള്‍ ഇതിനുമുന്‍പ് നടന്നതാരതമ്യ പഠനത്തില്‍ കിട്ടിയസ്ഥാനങ്ങളില്‍ നിന്നുംപുറകോട്ടാണ് പോകുന്നതെന്നതാണ് . തിരുവനന്തപുരവും കൊച്ചിയുമെല്ലാം ഒരുകാലത്തു ശുചിത്വത്തില്‍ മുന്‍നിരയില്‍നിന്നിട്ടുള്ള പട്ടണങ്ങള്‍തന്നെ.

ഇപ്പോള്‍ തിരുവന്തപുരം 149 ആം സ്ഥാനത്തു നിന്നും 372ഉം കൊച്ചി 149ല്‍ നിന്നും 271 ആം സ്ഥാനവുംപിടിച്ചെടുത്തിരിക്കുന്നു. കേരളത്തിലെ പട്ടണങ്ങളിലെ ഭരണനേതാക്കള്‍ക്ക് വൃത്തിയുടെയും ശുദ്ധിയുടെയും കാര്യത്തില്‍ ഇവിടെ എന്താണ് പറയുവാന്‍ ഉള്ളത്? ശുചിത്വത്തിന്‍റ്റെ കാര്യത്തില്‍ അഭിമാനപൂര്‍ വംതലയുയര്‍ത്തി നില്‍ക്കുവാന്‍ പറ്റുന്ന ഒരുനഗരവുംകേരളത്തിലില്ല എന്ന മ്ലേച്ഛമായ അവസ്ഥയാണിന്നുള്ളത് .

ഇന്ത്യയില്‍ പലേനഗരങ്ങളും താഴ്ന്ന നിലവാരത്തില്‍ നിന്നും ഉയര്‍ച്ചയിലേയ്ക്ക് കുതിക്കുമ്പോള്‍ കേരളത്തില്‍ താഴ്ചയില്‍ നിന്നുംവീണ്ടും അഗാധഗര്‍ത്തങ്ങളിലേക്ക് പായുന്നു.കഴിഞ്ഞവര്‍ഷം 25ആം സ്ഥാനത്തു നിന്ന ഇന്‍ഡോര്‍ ഇന്ന് ഒന്നാംസ്ഥാനത്തെത്തിയിരിക്കുന്നു. കേരളത്തിലെ ഏറ്റവുംവൃത്തിഹീനമായ പട്ടണംഎന്ന കിരീടം കിട്ടിയിരിക്കുന്നത് ആലപ്പുഴക്കാണ്. ഒരുകാലത്തു ഇന്ത്യയിലെ വെനീസ് എന്ന് വിശേഷിക്കപ്പെട്ടിരുന്ന നഗരമായിരുന്നിത്. പായലുംമറ്റഴുക്കുകളും നിറഞ്ഞു നിശ്ചലമായികിടക്കുന്ന തോടുകള്‍ അതാണ് ആലപ്പുഴയുടെ ഇന്നത്തെ മുതല്‍ക്കൂട്ട് .

ഒരുകാലത്തു തമിഴകത്തെ പട്ടണങ്ങളും തമിഴരും വൃത്തിഹീനര്‍ എന്നു കേരളക്കാര്‍ പറയുമായിരുന്നു എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ ഒരുപട്ടണംപോലുമീക്കാര്യത്തില്‍ കേരളത്തിന്‍റ്റെ പിന്നിലില്ല.
ജനസാന്ദ്രതയെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല ഇന്ത്യയില്‍പലേസിറ്റികളിലും അവസ്ഥവേറിട്ടല്ല.

പണം ഇല്ലാ എന്നും പറയരുത് കേന്ദ്രത്തിന്‍റ്റെയും സംസ്ഥാനത്തിന്‍റ്റെയും ഖജനാവുകളില്‍ നിന്നും കോടിക്കണക്കിനുരുപ മാലിന്യബഹിഷ്കരണത്തിന്റെ പേരില്‍ ഓരോ വലിയപട്ടങ്ങളിലേക്കും ഒഴുകുന്നുണ്ട് എന്നാല്‍ ഇതില്‍ ഒട്ടുമുക്കാലും ജനതയുടെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം.

പൊട്ടിത്തകര്‍ന്ന കാനകളും, പായലും മറ്റു അഴുക്കുകളും നിറഞ്ഞു നിര്‍ജീവമായികിടക്കുന്ന തോടുകളും ഒഴുകിപ്പേ ാകുവാന്‍ തരമില്ലാതെ വീര്‍പ്പുമുട്ടികെട്ടിക്കിടക്കുന്ന ജീര്‍ണിച്ച തടാകങ്ങളും കേരളത്തില്‍എവിടെയും കാണാം. ഇതെല്ലാം നല്ലകൊതുക്- ഈച്ച വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ആയിമാറിയിരിക്കുന്നു. പരിണിതഫലമോ, പുതിയ പുതിയ രോഗങ്ങള്‍ .ആശുപത്രികള്‍ക്കു നല്ലകാലം.
നാംമറ്റുസ്ഥലങ്ങളെ നോക്കിപഠിക്കേണ്ടിയിരിക്കുന്നു.

കേരളത്തേക്കാള്‍ ചതുരശ്രഅടിക്കണക്കില്‍, കൂടുതല്‍ ജനങ്ങള്‍തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് സിംഗപ്പൂര്‍. അവിടേയും ജീവിക്കുന്ന ജനംകേരളീയര്‍കാട്ടുന്നതും അതില്‍ക്കൂടുതലും എല്ലാത്തരം ക്രയവിക്രയങ്ങലിലും പങ്കെടുക്കുന്നവരുമാണ് എങ്ങിനെ ഈ നഗരം ലോകത്തിലെ ഏറ്റവുംശുചിത്വപട്ടണങ്ങളില്‍ ഒന്നായിസ്ഥാനം പിടിച്ചിരിക്കുന്നു?
എന്തുകൊണ്ട് കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് സിംഗപ്പൂര്‍ പോലുള്ളപട്ടണങ്ങള്‍ ഏതുരീതികളില്‍ അവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാലിന്യംനീക്കംചെയ്യുന്നു പാതകള്‍ ഏതുവിധത്തില്‍വൃത്തിയായി സൂക്ഷിക്കുന്നു എന്നെല്ലാം കണ്ടുപടിച്ചു അവ കേരളത്തിലെ നഗരങ്ങളിലും നടപ്പാക്കിക്കൂടാ? ഇതെല്ലാം പുതിയ കണ്ടുപിടുത്തങ്ങള്‍ അല്ലല്ലോ സാമാന്യബോധമുള്ളവര്‍ക്കു അനുകരിക്കുവാന്‍പറ്റുന്ന കാര്യങ്ങളല്ലേ?

വ്യക്തിശുചിത്വത്തില്‍ കേരളീയര്‍ മുന്നില്‍എന്നെല്ലാം കൊട്ടിഘോഷിക്കാറുണ്ട് .വീടുകള്‍ ഇവര്‍മാലിന്യ രഹിതമായിസൂക്ഷിക്കും വീട്ടിലെ കുപ്പപുറത്തേക്കെറിഞ്ഞിട്ട്. ഇതിനുശേഷം നിരത്തിലേയ്ക്കിറങ്ങി ചീഞ്ഞളിഞ്ഞവകാണുന്നതിനോമണക്കുന്നതിനോ അവിടങ്ങളില്‍നിന്നും വരുന്നഈച്ചകള്‍ വിരഹിക്കുന്നപലഹാരങ്ങള്‍ വാങ്ങിഭക്ഷിക്കുന്നതിനോ ഒരുമടിയുമില്ല. .ദേവാലയങ്ങളോക്കെ ഇവര്‍ശുദ്ധമായി സൂക്ഷിക്കുംകുളിച്ചും ചെരുപ്പുകള്‍ പുറത്തിട്ടും. കാണാത്തദൈവത്തിന്റെ ആരോഗ്യത്തിലാണ് നമ്മുടെ ആധി മുന്‍പിലുള്ള ചേരികളിലെ ജീവികള്‍, ആര്‍ക്കുവേണം?

കാളയുംകൊള്ളാം കാളവണ്ടിക്കാരനും. രണ്ടുംമടിയന്മാര്‍ എന്ന നിലയാണ് കേരളത്തില്‍. എല്ലാവര്‍ക്കും കൂടുതല്‍പണം വരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ താല്‍പ്പര്യം. മാലിന്യശുചീകരണംഈപട്ടികയില്‍വരുന്നില്ല.

ഉത്സവങ്ങളുടേയും പെരുന്നാളുകളുടേയും പേരില്‍കേരളത്തിലെ നദികള്‍ മലിന പ്പെടുത്തി ആമാലിന്യത്തില്‍ മുങ്ങിക്കുളിച്ചു ഈശ്വരനെ പൂജിക്കുകഇതാണ് കേരളസംസ്ക്കാരം.
ഇപ്പോള്‍ ഒളിഞ്ഞുകിടക്കുന്നതും നമ്മുടെകുടിവെള്ള ധരണികളെ മലിനീകരിച്ചുകൊണ്ടിരിക്കുന്നതുമായ. പുറമെ നിന്നുകാണാത്ത ജീര്‍ണിച്ചസെപ്റ്റിക്ടാങ്കുകള്‍ കേരളത്തിലുടനീളമുണ്ട് ഇവയെല്ലാം മലിനജലം പലേരീതികളിലും നമ്മുടെ പുഴകളിലുംമറ്റുവെള്ള സംഭരണികളിലും എത്തിക്കുന്നു.

നഗരവാസികള്‍ അവരുടെ വീടുകള്‍ വൃത്തിയാക്കിസൂക്ഷിച്ചുഭര ണകര്‍ത്താക്കള്‍ മറ്റെല്ലാം നോക്കിക്കൊള്ളും എന്ന ചിന്തമാറേണ്ടിയിരിക്കുന്നു

.രാഷ്ട്രീയക്കാര്‍ ബാലിശമായ കാര്യങ്ങളില്‍ ഹര്‍ത്താലും പണിമുടക്കുകളും പ്രഖ്യപിക്കുബോള്‍ ഈ മാലിന്യശുചീകരണത്തിനും ഒരഞ്ചുനിമിഷമെങ്കിലും മാറ്റിവയ്ച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

ഈ രാഷ്ട്രീയകച്ചവടക്കാര്‍ തിരഞ്ഞെടുപ്പുവരുമ്പോള്‍ മുതലക്കണ്ണീരുമൊഴിക്കി ചേരികളില്‍ ഇവരൊരുചൂലുമായെത്തും അവര്‍ കാണിക്കുന്ന "ബാന്‍റ്റ്' ഐഡ് കോമാളിത്തരങ്ങളില്‍ വീണ്‌പൊതുജനം ഇവരെവീണ്ടും അധികാരത്തില്‍ കയറ്റും.

പൊതുജനം ഇതൊരുനിസ്സാരകാര്യമെന്ന നിലയില്‍ തള്ളിക്കളയരുത്. നേതാക്കള്‍ തണുപ്പിച്ചമുറികളില്‍ പട്ടുമെത്തയില്‍ ഉറങ്ങുന്നു. അവര്‍ക്കുരോഗംവന്നാല്‍ പഞ്ചനക്ഷത്ര ആശുപത്രികളുമുണ്ട് .

സാധാരണ പൊതുജനം കണ്ണുതുറന്നു ഇതൊന്നും കാണാതെ മധ്യത്തി ന്റെ ലഹരിയില്‍ ഭരണകര്‍ത്താക്കള്‍ വലിച്ചെറിയുന്ന അപ്പക്കഷണങ്ങളില്‍ തൃപ്തരായി ജീവിച്ചാല്‍മതിയോ? അല്‍പ്പം സുബോധമുള്ള സാമൂഹിക, മാധ്യമ, സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, പലേ രീതി കളിലും സ്വാധീനശക്തിയുമുള്ള ഒരുപാടുപേര്‍ കേരളത്തിലുണ്ട് അവര്‍ ഇവിടെ രംഗത്തുവരേണ്ടിയിരിക്കുന്നു. വളര്‍ന്നുവരുന്നവോട്ടുചെയ്യുവാന്‍ അവകാശമില്ലാത്തനിങ്ങളുടെ മക്കളുടേയും കൊച്ചുമക്കളുകളുടേയും ഭാവിയെങ്കിലും കണക്കിലെടുക്കൂ.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍
കോഴിക്കോട് ശുചിത്വത്തില്‍ കേരളത്തില്‍ ഒന്നാമന്‍ (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)കോഴിക്കോട് ശുചിത്വത്തില്‍ കേരളത്തില്‍ ഒന്നാമന്‍ (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക