Image

അമിതാഭ് ബച്ചന്‍ ലോകാരോഗ്യസംഘടനയുടെ ഗുഡ്വില്‍ അംബാസഡര്‍

Published on 14 May, 2017
അമിതാഭ് ബച്ചന്‍ ലോകാരോഗ്യസംഘടനയുടെ ഗുഡ്വില്‍ അംബാസഡര്‍
ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ലോകാരോഗ്യസംഘടനയുടെ ഗുഡ്വില്‍ അംബാസഡര്‍ ആകുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. നേരത്തെ ഇന്ത്യയിലെ പോളിയോ നിര്‍മാര്‍ജജന പ്രവര്‍ത്തനങ്ങള്‍ക്കായി യുനിസെഫിന്റെ അംബാസഡറായിരുന്നു അമിതാഭ് ബച്ചന്‍.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം പ്രതിവര്‍ഷം നാല് ലക്ഷത്തിലേറെ പേര്‍ മരിക്കുന്നുവെന്നാണ് കണക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക