Image

മോഹന്‍ലാല്‍ ലാല്‍ജോസ് ചിത്രത്തിന്റെ ഷൂട്ടിങ് സെന്റ് സേവ്യേഴ്‌സ് ക്യാമ്പസില്‍

Published on 14 May, 2017
മോഹന്‍ലാല്‍ ലാല്‍ജോസ് ചിത്രത്തിന്റെ ഷൂട്ടിങ് സെന്റ് സേവ്യേഴ്‌സ് ക്യാമ്പസില്‍


ലാല്‍ജോസും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രം തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് ക്യാമ്പസില്‍ വെച്ചാണ് ചിത്രീകരിക്കുന്നത്. ബെന്നി. പി നായരമ്ബലം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള കഥ നര്‍മ ചേരുവയോടെയാണ് ലാല്‍ജോസ് അണിയിച്ചൊരുക്കുന്നത്. മേയ് 17 നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നേരെത്തെ ലാല്‍ജോസ് മോഹന്‍ലാലിനെവെച്ച് മറ്റൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നെങ്കിലും ചില പ്രതിസന്ധികളാല്‍ ചിത്രം മുടങ്ങി പോകുകയായിരുന്നു. ലാല്‍ജോസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രത്തെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക