Image

വരലക്ഷ്മിയുടെ അഭിനയത്തെ പുകഴ്തി മുരളി ഗോപി

Published on 14 May, 2017
വരലക്ഷ്മിയുടെ അഭിനയത്തെ പുകഴ്തി മുരളി ഗോപി


അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പി പത്മരാജന്റെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി മകന്‍ അനന്തപത്മനാഭനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, മുരളി ഗോപി, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വരലക്ഷ്മിയുടെ അഭിനയത്തെ പുകഴ്തി മുരളിഗോപി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഏറെ കഴിവുള്ള നടിമാരില്‍ ഒരാളാണ് വരലക്ഷ്മി. കാറ്റില്‍ ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞത് ഏറെ വിലമതിക്കുന്നു എന്നും മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക