Image

മമ്മൂക്കയ്ക്കും ലാലേട്ടനും വിജയ്ക്കും ഫാന്‍സ്, തന്നെ ആര്‍ക്കും ഇഷ്ടമല്ലേന്ന് ജയസൂര്യ…

Published on 14 May, 2017
മമ്മൂക്കയ്ക്കും ലാലേട്ടനും വിജയ്ക്കും ഫാന്‍സ്, തന്നെ ആര്‍ക്കും ഇഷ്ടമല്ലേന്ന് ജയസൂര്യ…

സിനിമ പ്രൊമോഷന് വേണ്ടി മാത്രമല്ല ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നത്. പ്രാധാന്യമുള്ള കാര്യങ്ങളും രസകരമായ കാര്യങ്ങളും ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ രസകരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്;

എല്ലാം ബുദ്ധിയുള്ള പിള്ളേരാ … ഒരുവന്‍ വിജയ് ഫാന്‍, ഒരുവന്‍ ലാലേട്ടന്‍ ,മറ്റൊരുവന്‍ മമ്മൂക്ക… ഇത് കേട്ട് നെഞ്ച് തകര്‍ന്ന് ഞാന്‍ ചോദിച്ചു എന്നെ ആര്‍ക്കും ഇഷ്ടമല്ലേടാ മക്കളെ … അതില്‍ ഒരുവന്‍ പറഞ്ഞു എന്റെ അച്ചന്‍ ചേട്ടന്റെ വല്ല്യ ഫാനാ… എന്താ മോനേ അച്ചന്റെ പേര്… ‘ ശശി’ ആദ്യമായി ”ശശി’ എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷം…..നന്ദി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക