Image

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജിദ്ദയില്‍

Published on 14 May, 2017
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജിദ്ദയില്‍

      ജിദ്ദ: സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി കേരളാ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ഒഐസിസി ജിദ്ദാ റീജ്യണല്‍ കമ്മിറ്റി മെയ് 20 ന് ശനിയാഴ്ച ഷറഫിയ ഇന്പാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സ്വീകരണ യോഗത്തില്‍ പ്രസംഗിക്കും. കൂടാതെ മുന്‍ പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫ് എംഎല്‍എ യും ചടങ്ങില്‍ സംബന്ധിക്കുന്നു.

തദവസരത്തില്‍ വിവിധ ജീവകാരുണ്യ, ക്ഷേമ പദ്ധതികളുടെ ഉതദ്ഘാടനവും വിതരണവും ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നതാണ്. 

സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു . കൂടിയാലോചനാ യോഗത്തില്‍ പ്രസിഡണ്ട് കെ.ടി.എ മുനീര്‍ അധ്യക്ഷതവഹിച്ചു. ഗ്ലോബല്‍ ജനറല്‍ സിക്രട്ടറി കെ എം ഷെരീഫ് കുഞ്ഞു, കുഞ്ഞാലി ഹാജി, അബ്ദുല്‍ മജീദ് നഹ, ചെന്പന്‍ അബ്ബാസ്, ജോഷി വര്‍ഗ്ഗീസ്, നൗഷാദ് അടൂര്‍,സമദ് കിണശ്ശേരി, അബ്ദുല്‍ റഹ്മാന്‍ ഇസ്മായില്‍, അബ്ദുല്‍ റഹ്മാന്‍ കാവുങ്ങല്‍, ശുകൂര്‍ വക്കം, തക്ബീര്‍ പന്തളം തുടങ്ങി വിവിധ ജില്ലാ, ഏരിയാ കമ്മിറ്റി ഭാരവാഹികള്‍, റീജ്യണല്‍ , നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. സാകിര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും ശ്രീജിത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക