Image

റവ. പ്രകാശ് ഏബ്രഹാമിന് യാത്രയയപ്പ് നല്‍കി

Published on 14 May, 2017
റവ. പ്രകാശ് ഏബ്രഹാമിന് യാത്രയയപ്പ് നല്‍കി

 
അബുദാബി: മാര്‍ത്തോമ്മാ ഇടവകയിലെ മൂന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാമിന് കൈസ്ഥാനസമിതിയും, പോഷകസംഘടനകളും ചേര്‍ന്നു യാത്രയയപ്പ് നല്‍കി.

വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഇടവകയുടെ പുതിയ വികാരി റവ. ബാബു കുളത്താക്കല്‍ അദ്ധ്യക്ഷത വഹിച്ചു . സഹ വികാരി റവ. ബിജു സി.പി, ഭാരവാഹികളായ ബോബി ജേക്കബ്, എം. സി വര്‍ഗീസ് , എബ്രഹാം മാത്യു , പാപ്പച്ചന്‍ ഡാനിയേല്‍ , റൂബി വര്‍ഗീസ് , സി . ഒ . ചെറിയാന്‍ , മാത്യു എബ്രഹാം , കെ .വി ജോസഫ് എന്നിവര്‍ സംസാരിച്ചു . ഇടവകയുടെ ഉപഹാരം ട്രസ്റ്റി അജിത് നൈനാന്‍ കൈമാറി . റവ. പ്രകാശ് അബ്രഹാം ,സിമ്മി പ്രകാശ് എന്നിവര്‍ മറുപടി പ്രസംഗങ്ങള്‍ നടത്തി . ഇടവക ഗായകസംഘവും ,സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളും ഗാനങ്ങള്‍ ആലപിച്ചു. സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക