Image

പുതിയ തലമുറക്ക് വഴി ഒരുക്കണം ഡോ.എം.എ യൂസഫലി

Published on 14 May, 2017
പുതിയ തലമുറക്ക് വഴി ഒരുക്കണം ഡോ.എം.എ യൂസഫലി
    അബുദബി: സുവര്‍ണജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ച അബുദബി മലയാളി സമാജത്തിന്റെ 2017 18 വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം സമാജം മുഖ്യ രക്ഷാധികാരി പത്മശ്രി ഡോ.എം.എ യൂസഫലി നിര്‍വഹിച്ചു. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ തലമുറക്ക് കടന്നു വരാനും അവരെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ കഴിയുന്ന തരത്തില്‍ പരിപാടികള്‍ നടപ്പാക്കാന്‍ സമാജം കമ്മറ്റിക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സമാജം പ്രസിഡണ്ട് വക്കം ജയലാല്‍ അധ്യക്ഷത വഹിച്ചു. സമാജം ഗോള്‍ഡന്‍ ജുബിലി ലോഗോ സമ്മേളനത്തില്‍ ഡോ. എം.എ യുസഫലി പ്രകാശനം ചെയ്തു.

സമാജം ജനറല്‍സെക്രട്ടറി എ എം.അന്‍സാര്‍ സ്വാഗതം ആശംസിച്ചു . സമാജംരക്ഷാധികാരി അദീബ് അഹമ്മദ് , സോമരാജന്‍ , ലൂയിസ് കുര്യാക്കോസ്, ഐ.എസ്.സി. പ്രസിഡണ്ട് തോമസ് ജോണ്‍ , കെ.എസ് .സി സെക്രട്ടറി മനോജ് ടി.കെ.,ഇന്ത്യന്‍ ഇസ്ലാമിക് സെന്റെര്‍ വെല്‍ഫയര്‍ സെക്രട്ടറി എം.എം.നാസര്‍ , ഐ.എം.എ പ്രസിഡണ്ട് അനില്‍ സി ഇടിക്കുള , അഹല്യ ഹോസ്പിറ്റല്‍ ഓപറേഷന്‍ മാനേജര്‍ സൂരജ് , സമാജം കോ ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ടി എ നാസര്‍ , സമാജം മുന്‍ പ്രസിഡണ്ട് മാരായ യേശുശീലന്‍, ഷിബു വര്‍ഗീസ്, മുന്‍ ജനറല്‍സെക്രട്ടറി സതീഷ് കുമാര്‍ , കോ ഓഡിനേഷന്‍ കമ്മറ്റി കണ്‍വിനര്‍ പി.ടി റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.

സമാജം ട്രഷറര്‍ ടോമിച്ചന്‍ ടി.വര്‍ക്കി ഉത്ഘാടന സമ്മേളനത്തില്‍ നന്ദി പറഞ്ഞു . തുടര്‍ന്നു സംമജം കലാവേദി യുടെയും ബാലവേദിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ കലാ പരിപാടികള്‍ നടത്തപ്പെട്ടു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  
a
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക