ഡാലസ്: കോപ്പേല് സീറോ മലബാര്‍ ചര്‍ച്ചില്‍
മെയ് പതിനാലാം തീയതി ഞായറാഴ്ച മദേഴ്സ് ഡേ ആഘോഷിച്ചു. ഫാദര്‍ ജോണ്‍സ്റ്റി
തച്ചാറാ, ഫാദര്‍ മാത്യു ചൂരവടി എന്നീവര്‍ ചേര്‍ന്ന് വിശുദ്ധ കുര്‍ബാന
അര്‍പ്പിച്ചു. എല്ലാം അമ്മമാര്‍ക്കും സ്വര്‍ഗീയ നന്മ പ്രധാനം ചെയ്യട്ടെ
എന്ന ആശംസക്കൊപ്പം ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ അമ്മമാരുടെ സ്വാധീനം
വളരെ വലുതാണെന്നും അവരുടെ ത്യാഗവും സ്നേഹവും എന്നും ആദരിക്കപ്പെടണം എന്ന്
പ്രസംഗത്തില്‍ ഫാദര്‍ ചൂരവടി ഏവരേയും ഓര്‍മ്മപ്പെടുത്തി.
അമ്മമാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, സ്നേഹം പങ്കുവയ്ക്കുവാനും
ആയിരത്തിഅഞ്ഞൂറോളം വിശ്വസികള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു.
അമ്മമാര്‍ക്ക് റോസപൂവും കേക്കും കൊടുത്ത് ആദരിച്ചു.
കൈക്കാരന്മാരായ ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, ലിയോ ജോസഫ്, പോള്‍ ആലപ്പാട്ട് എന്നിവര്‍ ഈ ആഘോഷങ്ങള്‍ക്ക് നേത്യത്ത്വം കൊടുത്തു.