Image

കോഴിക്കോട്‌ ഇഖ്‌റ ആശുപത്രി നഴ്‌സുമാര്‍ സമരത്തില്‍

Published on 28 February, 2012
കോഴിക്കോട്‌ ഇഖ്‌റ ആശുപത്രി നഴ്‌സുമാര്‍ സമരത്തില്‍
കോഴിക്കോട്‌: വേതന വര്‍ധനവ്‌ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി കോഴിക്കോട്‌ ഇഖ്‌റ ആശുപത്രിയിലും നഴസുമാര്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. മിനമം വേതനം നിശ്ചയിക്കുക , ഡ്യൂട്ടി ഷിഫ്‌റ്റ്‌ രണ്ടില്‍ നിന്നും മൂന്നാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ഇന്ന്‌ രാവിലെ മുതലാണ്‌ സമരം ആരംഭിച്ചത്‌.

250 ഓളം നഴ്‌സുമാര്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാര്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും സമരമെന്ന്‌ സമരസമിതി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക