Image

ജസ്റ്റിസ്‌ കര്‍ണന്‍ കേസ്‌ യുഎന്നിലേക്ക്‌

Published on 15 May, 2017
ജസ്റ്റിസ്‌ കര്‍ണന്‍ കേസ്‌ യുഎന്നിലേക്ക്‌

ന്യൂഡല്‍ഹി: ജസ്റ്റിസ്‌ കര്‍ണന്‍റെ കോടതിയലക്ഷ്യ കേസ്‌ യുഎന്നിലേക്ക്‌. സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചതിന്‌ ജസ്റ്റിസ്‌ കര്‍ണന്‌ സുപ്രീംകോടതി വിധിച്ച ആറു വര്‍ഷം തടവുശിക്ഷയാണ്‌ യുഎന്നില്‍ എത്തുന്നത്‌.

 ഒരു സന്നദ്ധ സംഘടനയാണ്‌, കേസില്‍ പരിഹാരം ആവശ്യപ്പെട്ട്‌ യുഎന്‍ ഹൈക്കമ്മീഷണര്‍ക്ക്‌ പരാതി അയച്ചിരിക്കുന്നത്‌.

സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കെതിരെ അഴിമതി ആരോപിച്ചതിനാണ്‌ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ സിഎസ്‌ കര്‍ണനെതിരെ നടപടി സ്വീകരിച്ചത്‌. 

കോടതിയലക്ഷ്യക്കേസ്‌ ചുമത്തുകയും ആറുവര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്‌!തു. സുപ്രീംകോടതിയുടെ ഈ വിധിയാണ്‌ യുഎന്നില്‍ എത്തുന്നത്‌.

കേസില്‍ പരിഹാരം കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ പരാതി ലഭിച്ചിരിക്കുന്നത്‌ യുഎന്‍ ഹൈക്കമ്മീഷണര്‍ക്കാണ്‌. 'ഹ്യുമന്‍ റൈറ്റ്‌സ്‌ സെക്യൂരിറ്റി കൗണ്‍സില്‍' എന്ന സന്നദ്ധ സംഘടനയാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. ജസ്റ്റിസ്‌ കര്‍ണനെതിരെ നടക്കുന്നത്‌ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ്‌ പരാതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക