Image

റാന്‍സംവെയര്‍ വൈറസ്‌ ആക്രമണം വയനാട്ടിലും: നാല്‌ കമ്പ്യൂട്ടറുകള്‍ തകരാറില്‍

Published on 15 May, 2017
 റാന്‍സംവെയര്‍ വൈറസ്‌ ആക്രമണം  വയനാട്ടിലും: നാല്‌ കമ്പ്യൂട്ടറുകള്‍ തകരാറില്‍


വയനാട്‌: ആഗോളതലത്തില്‍ വന്‍ ഭീതിയുണര്‍ത്തിയ സൈബര്‍ ആക്രമണം കേരളത്തിലും. വയനാട്‌ ജില്ലയിലെ തരിയോട്‌ പഞ്ചായത്തിലാണ്‌ റാന്‍സംവൈറസുകളുടെ ആക്രമണമുണ്ടായത്‌. നാല്‌ കമ്പ്യൂട്ടറുകളാണ്‌ സൈബര്‍ ആക്രമണത്തില്‍ തകര്‍ന്നത്‌.

കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ഇവ വിട്ട്‌ കിട്ടണമെങ്കില്‍ 7 ദിവസത്തിനുള്ളില്‍ 300 ഡോളര്‍ ബിറ്റ്‌കോയിന്‍ നല്‍കണമെന്നുമാണ്‌ സന്ദേശം. ഇവ നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ നശിപ്പിക്കുമെന്നും ഭീഷണിയുണ്ട്‌.

വെള്ളിയാഴ്‌ച കമ്പ്യൂട്ടറിലേക്ക്‌ അഞ്‌ജാത സന്ദേശമെത്തിയിരുന്നുവെങ്കിലും പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ സൈബര്‍ ആക്രമണമാണെന്ന്‌ മനസിലായിരുന്നില്ല. ശനി,ഞായര്‍ അവധി ദിവസങ്ങള്‍ക്ക്‌ ശേഷം തിങ്കളാഴ്‌ച പഞ്ചായത്ത്‌ തുറന്നപ്പോളാണ്‌ സൈബര്‍ ആക്രമണമുണ്ടായത്‌ ശ്രദ്ധയില്‍പെട്ടത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക