Image

രാജ്യത്തെ എടിഎമ്മുകള്‍ അടച്ചിടാന്‍ റിസര്‍വ്വ്‌ ബാങ്ക്‌ നിര്‍ദ്ദേശം

Published on 15 May, 2017
രാജ്യത്തെ എടിഎമ്മുകള്‍ അടച്ചിടാന്‍  റിസര്‍വ്വ്‌ ബാങ്ക്‌ നിര്‍ദ്ദേശം
 മുംബൈ: രാജ്യത്തെ എടിഎമ്മുകള്‍ അടച്ചിടാന്‍ ബാങ്കുകള്‍ക്ക്‌ റിസര്‍വ്‌ ബാങ്ക്‌ നിര്‍ദേശം. വന്നാ െ്രെക റാന്‍സം വെയര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന്‌ വിന്‍ഡോസ്‌ അപ്‌ഡേറ്റ്‌ ചെയ്‌ത ശേഷം മാത്രം തുറന്ന പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ്‌ റിസര്‍വ്‌ ബാങ്കുകള്‍ക്ക്‌ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്‌. 

ബിറ്റ്‌ കോയിനുകള്‍ ആവശ്യപ്പെട്ടുള്ള റാന്‍സം സൈബര്‍ ആക്രമണം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്നാണിത്‌. രാജ്യത്തെ 70 ശതമാനം വരുന്ന എടിഎമ്മുകളും വിന്‍ഡോസ്‌ എക്‌സ്‌പിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ രാജ്യത്തെ എടിഎമ്മുകള്‍ക്ക്‌ കനത്ത സുരക്ഷാ ഭീഷണിയുണ്ടെന്നും കഴിഞ്ഞ ദിവസം തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

 രാജ്യത്തെ 70 ശതമാനത്തോളം എടിഎമ്മുകളിലും ഉപയോഗിക്കുന്നത്‌ കാലഹരണപ്പെട്ട വിന്‍ഡോസ്‌ എക്‌സ്‌പി പതിപ്പാണ്‌. സൈബര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ സുരക്ഷാ സംവിധാനങ്ങളിലാത്ത വിന്‍ഡോസ്‌ എകസ്‌പിയുടെ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക്‌ ഏറ്റെടുക്കാന്‍ കഴിയുമെന്നും വിദഗ്‌ദര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകള്‍ കാലഹരണപ്പെട്ടുകഴിഞ്ഞ വിന്‍ഡോസ്‌ എക്‌സിപിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക