Image

കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന്‌ മുഖ്യമന്ത്രി

Published on 15 May, 2017
കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിന്‌ പിന്നാലെ ജില്ലയില്‍ സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം നടത്തിയതിന്റെ വീഡിയോ പുറത്ത്‌ വിട്ടതിന്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ വേണ്ടിവന്നാല്‍ കേസെടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കുമ്മനത്തിന്റെ പോസ്റ്റ്‌ നിയമവിരുദ്ധമാണ്‌. അത്‌ പരിശോധിക്കും. കണ്ണൂരില്‍ അഫ്‌സ്‌പ പ്രയോഗിക്കേണ്ട ആവശ്യമില്ല. കേരളത്തില്‍ കേന്ദ്ര ഇടപെടലുണ്ടാക്കാനാണ്‌ ബിജെപി ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക