Image

നിയമകുരുക്കുകള്‍ നീങ്ങി രാജേന്ദ്രനും വിനോദും നാടണയുന്നു

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 15 May, 2017
നിയമകുരുക്കുകള്‍ നീങ്ങി രാജേന്ദ്രനും വിനോദും നാടണയുന്നു
റിയാദ്/അല്‍ ഗുവയ്യ: നാലുവര്‍ഷം മുന്‍പ് സൗദിയില്‍ എത്തിയ തിരുവനന്തപുരം സ്വദേശികളായ രാജേന്ദ്രനും, വിനോദിനും നാട്ടില്‍ പോകാന്‍ വഴിയൊരുങ്ങി.കള്ളകേസില്‍ കുടുങ്ങി ഇരുവരും യാതനകള്‍ അനുഭവിച്ചുവരുകയായിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കോര്‍ഡിനെറ്റര്‍ സ്റ്റീഫന്‍ കോട്ടയത്തിന്റെ ഇടപെടല്‍ മൂലം സ്‌പോണ്‍സറുമായും പോലീസ് മേധാവികളുമായി മണികൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നിയമ കുരുക്കുകള്‍ ഒഴിവാക്കി രണ്ടുപേര്‍ക്കും നാട്ടിലേക്കു പോകുന്നതിനുള്ള വഴിയൊരുങ്ങി.

ഏജന്റ് പറഞ്ഞുകൊണ്ടുവന്ന ജോലിയല്ല ലഭിച്ചത്.സ്‌പോണ്‍സറുടെ ആടിനെയും ഒട്ടകത്തെയും മേയിക്കുകയായിരുന്നു ജോലി. നാലുമാസത്തോളംകഠിനമായ ജോലിയും പീഡനവും സഹിച്ചു. തുടര്‍ന്ന് ഒളിച്ചോടുകയാണ് ഉണ്ടായത്.

ജോലിക്കാര്‍ പോയതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇവരുടെ പേരില്‍ സ്‌പൊണ്‍സര്‍ പോലീസില്‍ പരാതിനല്‍കി. തന്റെ ആടിനെ വില്‍ക്കുകയും ആറായിരം റിയാലും മോഷ്ട്ടിക്കുകയും ചെയ്തു എന്നയിരുന്നു പരാതി.

30000 റിയാല്‍ കിട്ടണമെന്നുള്ളതായിരുന്നു ഡിമാന്‍ഡ്

രണ്ടു മൂന്ന് വര്‍ഷം പുറത്ത് പലവിധ ജോലികള്‍ ചെയ്ത് പൊതുമാപ്പ് കാലയളവില്‍ നാട്ടില്‍പോകുന്നതിനായി എംബസിയുമായി ബന്ധപെട്ടു. തിുടര്‍ന്ന് ഐ ഡി ചെക്ക് ചെയ്തപ്പോഴാണ് ഇവരുടെ പേരില്‍ ഹുറൂബും മത്‌ളൂബും ഉണ്ടെന്നുള്ള വിവരം അറിയുന്നത്

തുടര്‍ന്ന് ഇവരുടെ പേരിലുള്ള കേസ് സ്‌പോണ്‍സറുമായി സംസാരിച്ച് തീര്‍ക്കുന്നതിനായി ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ജോര്‍ജിന്റെ നിര്‍ദേശപ്രകാരം പ്രവാസി മലയാളി ഫെഡറേഷന്‍നാഷണല്‍ കോര്‍ഡിനെറ്റര്‍ സ്റ്റീഫന്‍ കോട്ടയം അല്‍ ഗുവയ്യ പോലീസ് മേധാവിയിയെ നേരിട്ട് കണ്ടു. സ്‌പോണ്‍സറെ വിളിച്ചുവരുത്തിയെങ്കിലും അയാള്‍ വിട്ടുവീഴ്ചക്കു തയ്യാറായില്ല.നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടുപേരുംകൂടി പതിനായിരം റിയാല്‍ തന്നാല്‍ കേസ് പിന്‍വലിക്കാമെന്നയാള്‍ സമ്മറ്റിച്ചു. ഇതുര്‍ പ്രകാരം തുക കൊടുത്ത് പ്രശ്‌നം തീര്‍ത്തു. 


നിയമകുരുക്കുകള്‍ നീങ്ങി രാജേന്ദ്രനും വിനോദും നാടണയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക