Image

പ്‌ളസ്‌ ടു പരീക്ഷയില്‍ 83.37 ശതമാനം വിജയം

Published on 15 May, 2017
പ്‌ളസ്‌ ടു പരീക്ഷയില്‍ 83.37 ശതമാനം വിജയം

തിരുവനന്തപുരം: പ്‌ളസ്‌ ടു പരീക്ഷയില്‍ 83.37 ശതമാനം വിജയം. 3,05,262 പേര്‍ ഉപരിപഠനത്തിന്‌ യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

11,829 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 4,42,434ഉം വി.എച്ച്‌.എസ്‌.ഇയില്‍ 29,444 വിദ്യാര്‍ഥികളുമാണ്‌ പരീക്ഷയെഴുതിയത്‌. 

ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്‌ക്കാണ്‌. 87.22 ശതമാനം പേര്‍ കണ്ണൂര്‍ ജില്ലയില്‍ വിജയിച്ചു.

ഏറ്റവും കുറവ്‌ വിജയ ശതമാനം പത്തനംതിട്ടയിലാണ്‌ 77.65 ശതമാനം. 83 സ്‌കൂളുകള്‍ക്ക്‌ 100 ശതമാനം വിജയം ലഭിച്ചു. ഇതില്‍ എട്ട്‌ സര്‍ക്കാര്‍ സ്‌കൂളുകളും പെടും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക